Jump to content

User:Ananthacinematography/sandbox

From Wikipedia, the free encyclopedia

എന്‍.ജി. ഒ കളിലെ അഴിമതി

എ.ന്‍.ജി. ഒ കളിലെ അഴിമതി ഇന്ന് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപെടാതെ കിടക്കുന്ന വലിയ വിപത്താണ്. അവിശുധമായ ഫണ്ടിംഗ് സംസ്‌കാരികവും നരവംശ ശാസ്ത്ര പരവുമായ ജൈവികവുമായ അനവധി വേരുകളെ പിഴുത് എറിയാന്‍ സഹായിക്കും എന്ന് സാമൂഹ്യ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ് . സിസ്റ്റം അഥവാ സര്‍ക്കാര്‍ പരാജയപ്പെടുനിടത്ത് എന്‍ ജി ഒ വത്കരണം എന്ന നിലയിലേക്ക് എത്തപെട്ടിരിക്കുന്നു. പ്രധാനമായും 15 % മുതൽ 30 % വരെ കൈക്കൂലിയായി ഗ്രാന്റ് അനുവദിക്കാന്‍നല്കപെടുന്നു എന്നാണു സി എ ജി റിപ്പോര്‍ട്ട്‌ അവകാശപെടുന്നത് (കംപ് ട്രോളര്‍ റിപ്പോര്‍ട്ട്‌ നമ്പര്‍:17 -2010-2011). 1000 കോടി രൂപയോളം പല തട്ടുകളിലുള്ള ഫണ്ടിംഗ് അനുബന്ധ ഡി പ്പാർട്ടുമെന്റുകളിൽനല്കുന്നു എന്നാണു റിപ്പോർട്ടിലെ കണക്കുകൾ പറയുന്നത് . ഡൽഹിയിലെ ഏഷ്യൻ സെന്റെർ ഫോർ ഹുമൻറൈറ്റ് സ് എന്നാ സംഘടന വിവരാവകാശ നിയമ പ്രകാരം സെൻട്രൽ ഇന്ഫോര് മേഷൻ കമ്മീഷൻ നല്കിയ കണക്കു പ്രകാരം 6654.36 കോടി രൂപ 2002-2003 , 2008-2009 കാലയളവിൽ മാത്രം അനുവധിക്കപെട്ടു അതായത് ശരാശരി എല്ലാ വർഷവും 950 കോടി രൂപയോളം നല്കപെട്ടു . ഇതിൽ 4756 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റും 1,897 കോടി രൂപ സംസ്ഥാന ഗവണ്‍മെന്റുംഅനുവദിച്ചതാണ് , കപാർറ്റ് ( കൌണ്‍സില്‍ ഫോര്‍ അഡ്വാന്‍സ് പീപ്പിള്‍ ആന്റ് റൂറല്‍ ടെക്‍നോളജി ) 1986 നും 2007നും ഇടയിൽ അനുവദിച്ചത് 24,760 പ്രൊജക്ടുകളാണ് 252 കോടി രൂപ ഇതിന്റെ ഭാഗമായി അനുവദികുകയും ചെയ്തു , അതിൽ 511 എന ജി ഓ കൽ ഫണ്ട് ദുരുപയോഗ ത്തിന്റെ പേരില് കരിമ്പട്ടികയിൽ ആവുകയും ചെയ്തു .കോര്‍പ്പറേറ്റ് ജീവകാരുണ്യം നിലവില്‍ വന്നിട്ട് ഒരു നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ അത് കൊക്കകോളപോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ലോകത്ത് ഇപ്പോള്‍ ദശലക്ഷക്കണക്കിന് സന്നദ്ധ സംഘടനകളുണ്ട്. അവ വലിയ ഫൌണ്ടേഷനുകളുമായി സാമ്പത്തികമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 45000 കോടി ഡോളറിന്റെ ആസ്തിയാണ് സന്നദ്ധസംഘടനകള്‍ക്കെല്ലാംകൂടി ഉള്ളത്. ഇവയില്‍ ഏറ്റവും സമ്പന്നര്‍ 2100 കോടി ഡോളറുള്ള ബില്‍ഗേറ്റ്സ് ഫൌണ്ടേഷനാണ്. രണ്ടാംസ്ഥാനത്ത് ലിലി എന്‍ഡോവ്മെന്റ് ഫൌണ്ടേഷന്‍ (1600 കോടി ഡോളര്‍), മൂന്നാംസ്ഥാനത്ത് ഫോര്‍ഡ് ഫൌണ്ടേഷന്‍ (1500 കോടി ഡോളര്‍).ഐ.എം.എഫ് സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്റ് എന്ന ആശയം അടിച്ചേല്‍പ്പിച്ച് ഗവണ്‍മെന്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ആരോഗ്യം, വിദ്യാഭ്യാസം, ശിശുസംരക്ഷണം, വികസനം തുടങ്ങിയ രംഗങ്ങളിലെ ചെലവുകള്‍ വെട്ടിക്കുറച്ചപ്പോള്‍ എന്‍.ജി.ഒകള്‍ രംഗത്തുവന്നു. എല്ലാം സ്വകാര്യവത്കരിക്കുക എന്നതിന് എല്ലാം എന്‍.ജി.ഒവത്കരിക്കുക എന്ന അര്‍ത്ഥം കൂടിവന്നു. തൊഴിലുകളും ഉപജീവനമാര്‍ഗങ്ങളും അപ്രത്യക്ഷമായപ്പോള്‍ എന്‍.ജി.ഒകള്‍ പ്രധാന തൊഴില്‍ ദാതാക്കളായി. അതാകട്ടെ ഇപ്പോള്‍ അത്ര മോശവുമല്ല. ലക്ഷക്കണക്കിനുള്ള എന്‍.ജി.ഒകളില്‍ ചിലതൊക്കെ പ്രശംസനീയവും വിപ്ളവകരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. നിക്ഷേപകര്‍ കമ്പനികളിലെ ഓഹരികള്‍ വാങ്ങിക്കൂട്ടി കമ്പനികളില്‍ നിന്നുകൊണ്ട് അതിനെ നിയന്ത്രിക്കുന്നതുപോലെ. ഈ എന്‍.ജി.ഒകള്‍ തങ്ങളുടെ രാജ്യത്തെ ഗവണ്‍മെന്റിനെ ഒരിക്കലും വെറുപ്പിക്കാതെ ഏത് സംഭവവും ശ്രദ്ധിച്ചുകൊണ്ട് ട്രാന്‍സ്മിറ്ററായും റിസീവറായും ഷോക് അബ്സോര്‍വറായും പ്രവര്‍ത്തിക്കുന്നു. ഫോര്‍ഡ് ഫൌണ്ടേഷന്‍ ധനസഹായം നല്‍കുന്ന സംഘടനകള്‍ ഇങ്ങനെയൊരു പ്രതിജ്ഞാപത്രം ഒപ്പിട്ടുനല്‍കണം. >