User:Athul.naduvathur
Appearance
നടുവത്തൂർ ശ്രീ മഹാശിവക്ഷേത്രം
കേരളക്കരയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് നടുവത്തൂർ മഹാശിവക്ഷേത്രം.ശിവക്ഷേത്രങ്ങൾ ഒട്ടുമിക്കതും കിഴക്കോട്ടായി കാണപ്പെടുമ്പോൾ നടുവത്തൂർ ശിവക്ഷേത്രം പടിഞ്ഞാറോട്ട് അഭിമുഖമായി കാണപ്പെടുന്നു .മൂന്ന് ശിവലിംഗങ്ങൾ അപൂർവ്വമായി കാണപ്പെടുന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .ഗർഭഗൃഹമുള്ള വടക്കുംനാഥൻ നടുവത്തൂർ ശിവക്ഷേത്രത്തിൽ മാത്രമേയുള്ളു.
പഴയക്ഷേത്രത്തിലെ വിഗ്രഹം സ്വയം ഭൂ അന്നത്തെ ക്ഷേത്രം ഉണ്ടാക്കുമ്പോൾ നേരേ നിവർത്തി പ്രതിഷ്ഠിക്കാനുള്ള ശ്രമം വിഫലമായപ്പോൾ ഒരു ബ്രാഹ്മണന്റെ പവിത്ര മോതിരം ബിംബത്തിന്റെ നൂലിൽ കെട്ടിത്തൂക്കിയിട്ടെന്നും പിറ്റേദിവസം വന്നു നോക്കിയപ്പോൾ നേരേ നിൽക്കുന്നതായി കണ്ടെന്നും ഐതിഹ്യം .മൂന്നു സ്ഥലത്തു നിന്നും ബിംബം കൊത്തിയെടുത്ത പാറക്കുഴികൾ ഇന്നും കാണാം ,ക്ഷേത്ര കുളത്തിനുവേണ്ടി ചെങ്കല്ലു കൊത്തിയെടുത്ത സ്ഥലം ഇന്നത്തെ പഞ്ഞാട്ടുകുളം ആണെന്ന് പഴമക്കാർ പറയുന്നു .കന്യാകുമാരി മുതൽ കാസർഗോഡു വരെയുള്ള തെരുവുകളെപ്പറ്റി ഗവേഷണം നടത്തിയ പ്രൊഫ. പാട്യം കൃഷ്ണന്റെ 'പത്മ ശാലിയ ' വിഭാഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നടുവത്തൂർ തെരിവിനെക്കുറിച്ചുള്ള പ്രതിപാദ്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ന് ഈ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കീഴിലാണ്