Jump to content

User:Clintviswan

From Wikipedia, the free encyclopedia

ക്ലിന്റ് വി നീണ്ടൂര്‍ 1987ല്‍ വയനാട് പുല്‍പ്പള്ളിക്കടുത്ത് കല്ലുവയല്‍ എന്ന സ്ഥലത്ത് ജനനം. പിതാവ് വിശ്വംഭരന്‍, മാതാവ് സതീ വിശ്വന്‍. സീതാമൗണ്ട് ഗവ എല്‍പി സ്‌കൂളില്‍ നിന്നും പ്രാധമിക വിദ്യാഭ്യാസവും തുടര്‍ന്ന് കബനിഗിരി സെന്റ് മേരീസ് യൂപി സ്‌കൂളില്‍ നിന്നും യൂപി പഠനവും നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. പുല്‍പ്പള്ളിയിലെ പഴശ്ശി രാജാ കോളജിലെ ജേര്‍ണലിസം വിഭാഗത്തിന്റെ ആദ്യ ബാച്ചിലെ അംഗമായി ജേര്‍ണലിസത്തില്‍ ബിരുദം സ്വന്തമാക്കി. തുടര്‍ന്ന് ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ദീപിക ദിനപത്രത്തില്‍ മൂന്നുവര്‍ഷക്കാലം സബ് എഡിറ്ററായും ഒരുവര്‍ഷം വയനാട് ബ്യൂറോ ഇന്‍ ചാര്‍ജ്ജായും ജോലി ചെയ്തു. ഔവര്‍ കിഡ്‌സ് മാഗസിന്റെ സ്ഥാപക എഡിറ്റര്‍ ഇന്‍ചാര്‍ജ്ജ് സ്ഥാനവും വഹിച്ചു. നിലവില്‍ ഫാമിലി ഡോക്ടര്‍ എന്ന പേരിലുള്ള ആരോഗ്യമാസികയുടെ എഡിറ്ററായി ജോലി ചെയ്യുന്നു.