Jump to content

User:Scariakayakkunn

From Wikipedia, the free encyclopedia

Kayakkunn(കായക്കുന്ന്)വയനാട് ജില്ലയില്‍ മാനന്തവാടി-സുല്‍ത്താന്‍ ബത്തേരി സംസ്ഥാന പാതയിലെ പനമരത്തു നിന്നും നടവയലിലേയ്ക്ക് പോകുന്ന ഭാഗത്തായി ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നതായി തെളിയിക്കുന്ന ചില ചരിത്ര അവശിഷ്ടങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് കായക്കുന്ന് ഗ്രാമത്തിനടുത്തുള്ള പുത്തങ്ങാടി എന്ന സ്ഥലത്തെ അതിപുരാതനവും പ്രാചീനവുമായ കല്ലമ്പലം. ഇത് ടിപ്പുവിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ പണ്ട് കാലത്ത് ഒരു മുത്ത് വ്യാപാരകേന്ദ്രം ഉണ്ടായിരുന്നു എന്നും അങ്ങിനെ ഈസ്ഥലത്തിന് മുത്തങ്ങാടി എന്ന പേരുണ്ടായി എന്നും ഇത് പിന്നീട് പുത്തങ്ങാടി എന്ന പേരില്‍ അറിയപ്പെട്ടു എന്നും പഴമക്കാര്‍ പറയുന്നു. ഇപ്പോള്‍ ഇതിനടുത്തായി കായക്കുന്ന് എന്ന ഗ്രാമത്തില്‍ ഒരു പോസ്റ്റാഫീസും ഒരു ക്രിസ്ത്യന്‍ ദേവാലയവും (കുരിശ് പള്ളിയും) ഒരു ഗ്ലബ്ബും (വയനാട് ക്ലബ്ബ്) ഒരു പാല്‍ സൊസൈറ്റിയും ഒരു കന്യാസ്ത്രീമഠവും ഒരു ആശ്രമവും ദേവാലയവും സ്ഥിതി ചെയ്യുന്നു.

  കായക്കുന്ന്:-കായല്‍ എന്നാല്‍ മുള എന്നും കായല്‍കുന്ന് എന്നാല്‍ മുളകള്‍ ധാരാളം വളര്‍ന്ന് നില്കുന്ന കുന്ന് എന്നുമാണ് അര്‍ത്ഥം, കായല്‍കുന്ന് എന്ന വാക്ക് കാലക്രമത്തില്‍ കായക്കുന്ന് ആയി മാറിയതാണ്. ഒരു കാലത്ത് ഇവിടെ ഈകുന്നില്‍ ധാരാളം മുളകള്‍ വളര്‍ന്ന് നിന്നിരുന്നു.കായലരി എന്നാല്‍ മുളയരി എന്ന് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലിയിലും പറയുന്നു.

Nearest Villages(അയല്‍ ഗ്രാമങ്ങള്‍)[edit]

1. പുത്തങ്ങാടി 2. പുഞ്ചവയല്‍ 3. മണല്‍വയല്‍ 4. അഞ്ഞണ്ണി 5. അമ്മാനി 6. പാതിരിയമ്പം 7. ചെക്കിട്ട 8. മൂന്നാം മൈല്‍ 9. നടവയല്‍ 10. കമ്പത്തുംകുന്ന് 11. ചെമ്പോട്ടിക്കുന്ന് 12. നെല്ലിയമ്പം 13. ചുള്ളിപ്പുര 14. ചെമ്പോട്ടി അംഗന്‍വാടി 15. മാത്തൂര്‍

ഏതാനും ചില പൊതു സ്ഥാപനങ്ങള്‍[edit]

1. St. Sebastian's cross church (സെന്റ്.സെബസ്റ്റ്യന്‍സ് കുരിശു പള്ളി) 2. Wynad Club (വയനാട് ക്ലബ്ബ്) 3. Post Office (പോസ്റ്റോഫീസ്) 4. La-salate Monastery (ലാ-സലെറ്റ് ആശ്രമം) 5. Sisters of Destitute Convent (എസ്. ഡി കന്യാസ്ത്രീകളുടെ ആശ്രമം) 6. Milma, Milk marketing Co-operative societiy (ക്ഷീരോല്‍പാദക സഹകരണ സംഘം) 7. Vanitha Fruits and Vegitables co-operative society (വനിതാ പഴം പച്ചക്കറി സഹകരണ സംഘം) 8. Nursery = Aumgunvady (ശിശുപരിപാലനസ്ഥലം=അംഗന്‍വാടികള്‍) 9. Blind society (അന്ധപുനരധിവാസകേന്ദ്രം)

Important Persons(ഏതാനും ചില പ്രമുഖ വ്യക്തികള്‍)[edit]

  • 1.ദേവസ്യ കൊട്ടാരം
  • 2.ജോസ് മുട്ടം
  • 3.ജോസഫ് കരിക്കേടം
  • 4.ജോസ് ഇടയത്ത്
  • 5.മാത്യു മണ്ണൂക്കുളം
  • 6.ആന്‍മാമ്മ
  • 7.Joseph Thondiparampil