User:Sshajiktd

From Wikipedia, the free encyclopedia

വിധിയുമായി കൂടിക്കാഴ്ച നടത്തിയ കടയ്ക്കല്‍ ഗ്രാമം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആ അര്‍ദ്ധരാത്രിയില്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെയ്ത കന്നിപ്രസംഗത്തിന്‍റെ തുടക്ക വാക്യം ഇതായിരുന്നു. നാം നീണ്ടവര്‍ഷങ്ങള്‍ക്ക് മുന്പ് വിധിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സമയം കുറിച്ചിരുന്നു….. ഇന്ത്യ നടത്തിയ സ്വാതന്ത്ര്യ സമരമായിരുന്നു നെഹ്റുവിന്‍റെ മനസ്സില്‍ അപ്പോള്‍. അതിനും പത്ത് വര്‍ഷം മുന്പ് കടയ്ക്കലെന്ന പാരന്പര്യ ഉള്‍നാടന്‍ ഗ്രാമം വിധിയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയാണ് ചരിത്രം, ഐതിഹാസികം എന്ന് വിശേഷിപ്പിക്കുന്ന 1938 ലെ (കൊല്ലവര്‍ഷം 1114) കടയ്ക്കല്‍ വിപ്ലവം. അന്നത്തെ റവന്യു സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകം പകുതികളായിരുന്നു. നിരവധി മുറികള്‍ അടങ്ങുന്ന പകുതികള്‍. പകുതിയുടെ ഭരണാധികാരിയുടെ ഔദ്ദോഗിക നാമം പ്രവര്‍ത്തിക്കുക എന്നായിരുന്നു. കുമ്മിള്‍ പകുതിയുടെ ഒരു മുറിയായിരുന്നു കടക്കല്‍. കടയ്ക്കലില്‍ അതിപ്രശസ്തമായ ഒരു ചന്ത ഉണ്ടായിരുന്നു. അബ്ദുള്‍ റസാക്ക് എന്നൊരാളായിുരന്നു ചന്ത ലേലത്തില്‍ പിടിച്ചിരുന്ന കോണ്‍ട്രാക്റ്റര്‍. ഗവണ്‍മെന്‍റ് നിശ്ചയിച്ചിരുന്നതിനെക്കാളും നാലും അഞ്ചും ഇരട്ടിത്തുക കര്‍ഷകര്‍ കെണ്ടുവന്നിരുന്ന സാധനങ്ങളുടെ മേല്‍ ചുമത്തിപിടിപ്പിച്ചിരുന്നു. ഈ അനീതിയെ ആരെങ്കിലും ചോദ്യം ചെയ്താല്‍ കോണ്‍ട്രാക്ടറുടെ ചട്ടന്പിമാരും പോലീപും ചേര്‍ന്ന് അത്തരക്കാരെ മ്യഗീയമായി കൈകാര്യം ചെയ്യും അതായിരുന്നു സ്ഥിതി. ഇക്കാലത്ത്തിരുവിതാംകുുര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന സംഘടന ഉത്തരവാദ ഭരണം സ്ഥാപിക്കുന്നതിനുവേണ്ടി പ്രക്ഷോപസമരങ്ങള്‍ ആരംഭിക്കുന്നത്. 1114 കന്നിമാസം 5-ാം തീയതി ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുത്ത കടയ്ക്കല്‍ ചിതറ പ്രദേശങ്ങളിലെ കുറെ ചെറുപ്പക്കാര്‍ ഈ അനീതിയെ ചെറുക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 26 ന് (കന്നി 10 ന്) ചന്തക്കകത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോയി. ചട്ടന്പിമാരും പോലീസും ചേര്‍ന്ന് ഈ പ്രവൃത്തി തടഞ്ഞു. കര്‍ഷകരെ അവര്‍ മര്‍ദ്ദിച്ചു. സാധനങ്ങള്‍ വാരി എറിഞ്ഞു. തല്‍ക്കാലം പിരിഞ്ഞ ജനങ്ങള്‍ വൈകുന്നേരമായപ്പേഴേക്കും സര്‍ക്കാര്‍ രേഖകളനുസരിച്ച് മുന്നൂറോളം പേര്‍ ചന്തക്ക് അഭിമുഖമായുണ്ടായിരുന്ന പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞു. ചില പക്വമതികള്‍ ഇടപ്പെട്ട് ജനക്കൂട്ടത്തെ പിരിച്ചു വിട്ടു. സെപ്റ്റംബര്‍ 29 (1114 കന്നി 13) കടയ്ക്കല്‍ ക്ഷേത്രമൈതാനിയില്‍ യോഗം ചേരാനായി ആയിരത്തോളം വരുന്ന ഒരു കര്‍ഷകജാഥയും കൊട്ടാരക്കര നിന്നെത്തിയ പോലീസും തമ്മില്‍ തൃക്കണ്ണാപുരത്തിനടുത്തുള്ള പാങ്ങലുകാട്ടില്‍ വച്ച് ഭീകരമായൊരു സംഘട്ടനം നടന്നു. സംഘട്ടനത്തില്‍ പോലീസ് പരാജയപ്പെട്ടു. പില്‍ക്കാലത്ത് ഫ്രാങ്കോ രാഘവന്‍പിളള എന്നറിയപ്പെട്ട പുതിയ വീട്ടില്‍ രാഘവന്‍പിള്ളയടക്കം നിരവധി പ്രക്ഷോഭകാരികള്‍ക്കും പരിക്ക് പററിയിരുന്നു. ജനക്കൂട്ടം കടയ്കലെത്തി പോലീസ് സ്റ്റേഷന്‍ തകര്‍ത്തു. തോക്ക് അടക്കമുള്ള അക സാധനങ്ങളും റിക്കാഡുകളുമൊക്കെ നശിപ്പിച്ചു. ഗവണ്‍മെന്‍റ് ആശുപത്രിയിലെ ഡോക്ടര്‍ ഒഴികെയുള്ള സര്‍വ്വ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരെയും തുരത്തി വിട്ടു. സ്കൂളുകള്‍ അടപ്പിച്ചു. കാര്യത്ത് ഉണ്ടായിരുന്ന മിഷ്യന്‍ സ്കൂളില്‍ 1000 തോക്കുധാരികളടക്കമുള്ള പ്രക്ഷോഭകാരികള്‍ ഒരു മിലിട്ടറി ക്യാന്പ് സംഘടിപ്പിച്ചു. കലുങ്കുകള്‍ പൊളിച്ചും ചോലമരങ്ങള്‍ മുറിച്ചിട്ടും ഗതാഗത തടസ്സം വരുത്തി. പട്ടാളത്തിന്‍റെ വരവിനെക്കാത്തിരുന്നു. പട്ടാളം എത്തി, കടയ്ക്കലില്‍ പട്ടാള ഭരണത്തിന്‍റെ പ്രതീതി ുണ്ടായി. പുറത്ത് നിന്ന് ഒരാളിന് അവിടെ എത്താനോ കടയ്ക്കല്‍ നിന്ന് ഒരാളശിന് പുറത്ത് പോകാനോ കഴിയുമായിരുന്നില്ല. നിത്യോപയോഗ സാധനങ്ങളൊന്നും ലഭിക്കാതെ ജനങ്ങള്‍ പട്ടിണിയിലായി. കറിയുപ്പുപോലും ലഭിച്ചില്ല. കൗമാരം പിന്നിട്ട പുരുഷന്മാരെല്ലാം കാടുകളില്‍ അഭയം തേടി. ബ്രട്ടീഷ് അധിനിവേശ പ്രദേശഷമായ അഞ്ചുതൊങ്ക് ഒരഭയകേന്ദ്രമായിരുന്നു. കയ്യില്‍ കിട്ടിയവരെയൊക്കെ അതിഭീകരമായി മര്‍ദ്ദിച്ചു. ലോക്കപ്പില്‍ വച്ച് അഞ്ചു പേര്‍ രക്തസാക്ഷികളായി. ബീഡിവേലു, ചന്തവിള ഗംഗാധരന്‍, പാങ്ങല്‍കാട് നാരായണന്‍, തോട്ടുംഭാഗം സദാനന്ദന്‍, പറയാട്ട് വാസു എന്നിവരാണ് രക്തസാക്ഷികള്‍. എണ്‍പതിലധികം വീടുകള്‍ തീവച്ച് നശിപ്പിച്ചു. തോട്ടും ഭാഗത്തെ വീടുകള്‍ കത്തി അമരാന്‍ ഒരാഴ്ച എടുത്തുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. കടയ്ക്കല്‍ വിപ്ലവത്തെ 1937 ല്‍ ജനറല്‍ ഫ്രാങ്കോ നടത്തിയ സ്പാനിഷ് ഫാസിസ്റ്റ് വിപ്ലവവുമായി അന്നത്തെ ഭരണാധികാരികള്‍ താരതമ്യം ചെയ്തു. നിലവിലിരുന്ന ഗവണ്‍മെന്‍റിനെ തകിടം മറിച്ച ജനറല്‍ ഫ്രാങ്കോവിനെപ്പോലെ കടയ്ക്കല്‍ പുതിയ വീട്ടില്‍ രാഘവന്‍പിള്ളയും കൂട്ടരും ചേര്‍ന്ന് കുമ്മിള്‍ പകുതി സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്നും ഒരു പ്രവൃത്തിക്കാരെ നിയമിച്ച് നികുതി പിരിവ് നടത്തിയെന്നും രാജാവിനെപ്പോലെ ഭരണം നടത്തിയെന്നും സര്‍. സി. പി.യും കൂട്ടരും പ്രചാരം നടത്തി. അതിന്‍റെ ഫലമായി രാഘവന്‍പിളളയെ അവര്‍ ഫ്രാങ്കോ രാഘവന്‍പിള്ള എന്നു വിളിച്ചു. ഒരു യുദ്ധം നടത്തിയ ശേഷമാണ് നഷ്ടപ്പെട്ട കുമ്മിള്‍ പകുതി തിരിച്ചു പിടിച്ചതെന്ന വസ്തുതതന്നെ കടയ്ക്കല്‍ വിപ്ലവത്തിന്‍റെ മാറ്റ് കൂട്ടുന്നു. രാജ്യത്തിന്‍റെ (തിരുവിതകാംകൂറിന്‍റെ) പരമാധികാരിക്കും ഇന്ത്യയുടെ ചക്രവര്‍ത്തിനി തിരുമനസ്സിനുമെതിരെ യുദ്ധം ചെയ്ത പ്രതികളില്‍ ഒടുമിക്കവരേയും റ്റി. പി. സി സെക്ഷന്‍ 112 അനുസരിച്ചുള്ള ശിക്ഷക്കാണ് വിധേയരാക്കിയത്. Her Majesty The Empress of India എന്ന് ജഡ്ജ്മെന്‍റില്‍ പറയുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അധിപയായിരുന്ന എലിസബത്ത് രാജ്ഞിയെപ്പറ്റിയായിരുന്നു. സാമ്രാജ്യത്വ വിരുദ്ധയുദ്ധ സ്മാരകമായി നിലനിര്‍ത്തേണ്ടിയിരുന്ന കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ ഒരര്‍ദ്ധരാത്രിയുടെ നിഗൂഢതയില്‍ പുതിയ തലമുറയുടെ പ്രതിനിധികള്‍ പൊളിച്ച് കളഞ്ഞു.

കടയ്ക്കല്‍ വിപ്ലവത്തെപ്പറ്റി അവര്‍

പൊതു ജനാധിപത്യ സന്ദേശം ജനങ്ങളിലെത്തിച്ച സമരം‍ ഇ.എം.എസ്. നന്പൂതിപ്പാട്

നാടുവാഴി ഭരണത്തിന്‍റെ അടിത്തറ ഇളക്കുകയും പുതിയൊരു ജനാധിപത്യ പ്രസ്ഥാനത്തിന് അസ്ഥി്വാരമിടുകയും ചെയ്ത സംഭവം. എന്‍. ഇ ബലറാം

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭകാലത്ത് നടന്ന ഏറ്റവും വിപ്ലവകരമായ സമരം. (ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി കെ. സി. ജോര്‍ജ്ജ്)

തിരുവിതാംകൂറിലെ സ്പാനിഷ് ആഭ്യന്തര വിപ്ലവം മലയാള രാജ്യം ദിനപത്രം

തിരുവിതാംകൂറിലെ പാരീസ് കമ്മ്യൂണ്‍ ദേശാഭിമാനി ദിനപത്രം

മഹാത്മജിയെ കബളിപ്പിച്ച് മുതലെടുക്കാന്‍ സര്‍. സി.പി. കൗശലപൂര്‍വ്വം വിനിയോഗിച്ച സംഭവം എം. എം. വര്‍ക്കി

അസംഘടിതരെങ്കിലും വര്‍ഗ്ഗാടിസ്ഥാനത്തില്‍ ചിന്തിക്കുന്നതിനും അവര്‍ മന്‍കൈ എടുത്തു. അവരില്‍ നിന്നു തന്നെ അവരുടെ നേതാക്കള്‍ ഉയര്‍ന്നു വന്നു. സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് അവര്‍ അവരുടേതായ ഭരണം നടത്തി എന്നു വേണം പറയാന്‍. കടയ്ക്കല്‍ രാഘവന്‍ പിള്ള ആ കര്‍ഷകരാജ്യത്തിന്‍റെ ഭരണാധികാരിയായി. കെ. സി. ജോര്‍ജ്ജ്

പ്രഖ്യാപിതമല്ലാത്ത ഒരു പട്ടാള ഭരണമാണ് പിന്നീടവിടെ നടന്നത് എന്നാല്‍ ഒരു പട്ടാള ഭരണത്തിന്‍ കീഴില്‍പോലും ഒരു ഭടനും സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പിന്നീടവിടെ നടന്നത്. സി. നാരായണപിള്ള (തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രം)

പ്രഖ്യാപിക്കാത്ത പട്ടാള നിയമം തന്നെ പ്രയോഗത്തില്‍ വരുത്തിയാണ് ഗവണ്‍മെന്‍റ് ഈ പ്രദശത്തെ ജനങ്ങളോട് പകരം വീട്ടിയത്. രണ്ട് മാസത്ത സമര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒന്‍പത് പ്രാവശ്യം പോലീസ് വെടിവച്ചു. കെ. ദാമോദരനും സി. നാരായണപിള്ളയും (കേരളത്തിലെ സ്വാതന്ത്ര്യസമരം)

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മ്മനിയെ പട്ടിണിയിട്ട് പാഠം പഠിപ്പിക്കാനൊരുന്പട്ട മഹച്ഛക്തികളുടെ നയം തന്നെയാണ് കടയ്ക്കല്‍ ഗ്രാമത്തിലെ നിരായുധരും നിസ്സഹായരുമായ ജനങ്ങളെ കീഴടക്കാന്‍ സര്‍. സി.പി. പ്രയോഗിച്ച യുദ്ധ സമരം (തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രം)

വല്ലപ്പോഴും വേവിച്ച കപ്പയുടെ രൂപത്തില്‍ ആഹാരം ലഭിച്ചിരുന്ന ഭാഗ്യവാന്‍മാര്‍ക്കുപോലും അത് ഉപ്പുകൂട്ടാതെ കഴിക്കാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. (ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള)

പട്ടാളം എത്തിയശേഷം അവിടെ നടന്ന സംഭവങ്ങള്‍ വര്‍ണ്ണിക്കാന്‍ എന്‍റെ പേനയ്ക്ക് കഴിവില്ല. പോലീസിന്‍റേയും പട്ടാളത്തിന്‍റേയും ഒരു സംഹാരതാണ്ഡവമാണ് പിന്നീടവിടെ നടന്നത്. ഭാരതത്തിന്‍റെ യാതൊരു ഭാഗത്തും ബ്രട്ടീഷ് ഇന്ത്യയില്‍ പോലും ഇതുപോലുള്ള ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ജനങ്ങള്‍ ഇരയായിട്ടില്ല. ജാലിയന്‍ വാലാബാഗിലെയും ബംഗ്ലാദേശിലെയും സംഭവങ്ങളെ വെല്ലുന്ന സംഭവങ്ങളാണ് അവിടെ നടന്നത്. (തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ 12-മത് ഡിക്റ്റേറ്റര്‍ ആയിരുന്നു. അക്കാമ്മ ചെറിയാന്‍ 1114 ന്‍റെ കഥ.)


(കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍പിള്ളയുടെ കടയ്ക്കല്‍ വിപ്ലവം എന്ന ഗ്രന്ഥത്തോട് കടപ്പാട്)