Jump to content

User:Suman Karipottil/sandbox

From Wikipedia, the free encyclopedia

Puthiyalath Paradevatha Temple

[edit]
പുതിയലത്ത്‌  പരദേവതാ ക്ഷേത്രം - ബി.സി. റോഡിനു പടിഞ്ഞാറുവശം സ്ഥിതിചെയ്യുന്നു. വേട്ടക്കൊരുമകൻ ആണ് ഇവിടുത്തെ പ്രതിഷ്ഠ. ഉത്സവം കുംഭമാസത്തിലെ ആദ്യത്തെ വെള്ളി ശനി ദിവസങ്ങളിൽ നടത്തിവരുന്നു. എഴുനൂറിൽപരം വർഷം പഴക്കമുള്ള ഈ ക്ഷേത്രം ഇവിടെ സ്ഥാപിതമായതിനു ഒരു ഐതിഹ്യകഥയുണ്ട്. പൂർവ്വ  സുകൃതികളായ നാല് വിശിഷ്ട വ്യക്തികൾ (തറവാട്ടുകാർ)ഉത്തരഭാഗത്ത്‌ കാർഷികാവശ്യത്തിനായി കാളകൊള്ളാൻ പോയപ്പോൾ ഒരു വിശിഷ്ടമായ പരദേവതാക്ഷേത്ര സന്നിധിയിൽ എത്തിപ്പെടുകയും ആ ഉത്സവസങ്കേതത്തിൽ ഭക്ഷണം ലഭിക്കാതെ ഇവർ ദുഃഖിതരായി തീരുകയും ചെയ്തു.ഈ ഘട്ടത്തിൽ ഇവരിൽ സാധകനായ ഒരാൾ ഈ പരദേവത ഞങ്ങളുടെ കൂടെ വരികയാണെങ്കിൽ ഞങ്ങളുടെ തട്ടകത്തിൽ സ്ഥാപിച്ച് വർഷംതോറും ഉത്സവകാലത്ത്‌ വരുന്ന എല്ലാ ഭക്തന്മാർക്കും സമൃദ്ധമായി ഭക്ഷണം കൊടുക്കാമെന്നു പ്രാർത്ഥിക്കുകയും തൽഫലമായി പരദേവത ഇവരുടെ കൂടെ കാളപ്പുറത്തെ ഴുന്നെള്ളി ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത്‌ അന്തർധാനം ചെയ്യുകയും ചെയ്തു. അപ്പോൾ സാധകനായ ആ വ്യക്തി ഈ പരദേവതയെ പീഠത്തിൽ ആവാഹിച്ച് പ്രതിഷ്ഠിച്ച് കൗളാചാരത്തിൽ നാലു തറവാട്ടുകാരും ചേർന്ന് പൂജിച്ചാരാധിച്ചതായാണ് ഐതിഹ്യം.