User:Zthangal
“അൽ ഹാദി” പ്രവാചക കുടുംബ പരമ്പര"
മുഹമ്മദ് നബി(സ്വ) സന്താന പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ കണ്ണിയായ സയ്യിദ് അഹമ്മദ് ശിഹാബുദ്ധീൻ എന്നിവരുടെ പുത്രൻ സയ്യിദ് ഖാളി അബ്ദുറഹ്മാൻ എന്നവരുടെ മക്കളായ മുഹമ്മദുൽ ഹാദി, അബ്ദുല്ല എന്നിവരുടെ സന്താന പരമ്പരകളാണ് അൽ ഹാദി എന്ന ഖബീലയായി അറിയപ്പെടുന്നത്. “അൽ ഹാദി” എന്ന നബി (സ) യുടെ നാമം ബർക്കത്തിന് വേണ്ടി സ്വീകരിച്ചതിനാലാണ് ഈ പ്രവാചക കുടുംബ പരമ്പര ഈ പേരിൽ അറിയപ്പെടുന്നത്. സയ്യിദ് ഖാളി അബ്ദുറഹ്മാൻ മകൻ സയ്യിദ് അബ്ദുല്ലയുടെ സന്താന പരമ്പരയിൽ പെട്ടവർ കൊയിലാണ്ടിയിലും സയ്യിദ് മുഹമ്മദുൽ ഹാദിയുടെ സന്താന പരമ്പരയിൽ പെട്ടവർ കാസർഗോഡും എത്തിയതോട് കൂടി ആണ് കേരളത്തിൽ “അൽ ഹാദി” ഖബീലയിലെ പ്രവാചക കുടുംബ പരമ്പര വ്യാപിക്കുന്നത്.
സയ്യിദ് അബ്ദുല്ലാഹിൽ ഹാദി തങ്ങൾ
മക്കയിൽ നിന്നും സയ്യിദ് അബ്ദുല്ലാഹിൽ ഹാദി തങ്ങൾ ഹിജ്റ 1195 ൽ കൊയിലാണ്ടിയിൽ എത്തിയതോട് കൂടി ആണ് കേരളത്തിൽ ഹാദി ഖബീലയിൽ പെട്ട പ്രവാചക കുടുംബ പരമ്പരക്ക് തുടക്കമാവുന്നത്. ഹിജ്റ 1215 ൽ സയ്യിദ് അബ്ദുല്ലാഹിൽ ഹാദി വഫാത്തായി. കൊയിലാണ്ടി വലിയകം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നതായി അനുമാനിക്കപ്പെടുന്നു.
സയ്യിദ് അലിയ്യുൽ ഹാദി തങ്ങൾ
സയ്യിദ് അബ്ദുല്ലാഹിൽ ഹാദി തങ്ങളുടെ മകനാണ് സയ്യിദ് അലിയ്യുൽ ഹാദി തങ്ങൾ. പിതാവ് വഫാത്താകുമ്പോൾ ചെറിയ കുട്ടി ആയിരുന്ന അദ്ദേഹം പഠന ശേഷം വിവിധ സ്ഥലങ്ങളിൽ മതപ്രബോധനം നടത്തി. അതിനിടെ, സയ്യിദ് അലിയ്യുൽ ഹാദി കടലുണ്ടിയിലെ സയ്യിദ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി തങ്ങളുടെ പേരമകളെ വിവാഹം കഴിക്കുകയും ആ ദാമ്പത്യത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ജനിക്കുകയും ചെയ്തു. പിന്നീട് അലിയ്യുൽ ഹാദി തങ്ങൾ മതപ്രബോധനാർത്ഥം കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് അദ്ദേഹം വീണ്ടും വിവാഹിതനാകുകയും ഹിജ്റ 1285 ൽ അബ്ദുല്ലാഹിൽ ഹാദി എന്നവർ ജനിക്കുകയും ചെയ്തു. ഹിജ്റ 1310 ൽ സയ്യിദ് അലിയ്യുൽ ഹാദി തങ്ങൾ വഫാത്തായി. കോയമ്പത്തൂരിൽ ആണ് അന്ത്യ വിശ്രമം കൊള്ളുന്നത്. സയ്യിദ് അബ്ദുല്ലാഹിൽ ഹാദി തങ്ങൾ (പെരിങ്ങാവിലെ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ സഹോദരൻ) വലിയ പണ്ഡിതനും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു. ധാരാളം സ്ഥലങ്ങളിൽ മതപ്രബോധനം നടത്തിയ ശേഷം അവസാനം നാഗൂരിൽ എത്തിച്ചേർന്നു. ഹിജ്റ 1357 ൽ ആ മഹാൻ നാഗൂരിൽ വെച്ച് പരലോകം പൂകി. ശാഹുൽ ഹമീദ് വലിയുല്ലാഹിയുടെ അരികെയാണ് അവരുടെ അന്ത്യവിശ്രമ സ്ഥാനം.
സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ പെരിങ്ങാവ്
സയ്യിദ് അലിയ്യുൽ ഹാദി തങ്ങൾക്ക് സയ്യിദ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി തങ്ങളുടെ പേരമകളിൽ ജനിച്ച പുത്രനാണ് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ. സയ്യിദ് അലിയ്യുൽ ഹാദി കോയമ്പത്തൂരിലേക്ക് യാത്രയായതിനാൽ മകൻ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉമ്മയുടെ കൂടെ ഉമ്മയുടെ നാടായ കടലുണ്ടിയിൽ തന്നെ താമസമാക്കി. അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങളുടെ ഉമ്മ (സയ്യിദ് അലിയ്യുൽ ഹാദിയുടെ ഭാര്യ) കടലുണ്ടിയിൽ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഉമ്മയുടെ കൂടെ കടലുണ്ടിയിലെ പുളിക്കലകത്ത് വീട്ടിൽ താമസിച്ചത് കൊണ്ടാവാം ഇമ്പിച്ചിക്കോയ തങ്ങളും അവരുടെ സന്താന പരമ്പരയും കടലുണ്ടി പുളിക്കലകത്ത് എന്ന വീട്ടു പേരിൽ അറിയപ്പെടുന്നത് എന്നാണ് അനുമാനിക്കപ്പെടുന്നത്. വളാഞ്ചേരി കോട്ടപ്പുറത്തുള്ള സഖാഫ് ഖബീലയിയിൽ പെട്ട ശരീഫ ബീവിയെയാണ് മഹാൻ വിവാഹം കഴിച്ചത്.ഉമ്മയുടെ വഫാത്തിന് ശേഷം മഹാൻ കടലുണ്ടിയിൽ നിന്നും ഒളകരയിലേക്കും (പുതിയ പറമ്പ്) പിന്നീട് ഒളകരയിൽ നിന്ന് പെരിങ്ങാവിലേക്കും താമസം മാറി. ചെറുകാവ് പഞ്ചായത്തിൽ പെട്ട പെരിങ്ങാവ് എന്ന പ്രദേശത്ത് നിന്നും ചില പൗര പ്രമുഖർ തങ്ങളുടെ നാട്ടിലേക്ക് ഒരു സയ്യിദിനെ വേണം എന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മഹാനായ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ഒളകരയിൽ നിന്ന് പെരിങ്ങാവിലേക്ക് എത്തിച്ചേരുന്നത്. 1900 ന്റെ തുടക്കത്തിൽ ആണ് മഹാൻ പെരിങ്ങാവിൽ എത്തിയത് എന്നാണ് അനുമാനിക്കപ്പെടുന്നത്. അനേകം കറാമത്തുകൾ പ്രകടമായത് കാരണം വളരെ ബഹുമാനത്തോടെയും ഭയത്തോടും കൂടി ആയിരുന്നു പെരിങ്ങാവിലെ ജനങ്ങൾ മഹാനവറുകളുമായി സമ്പർക്കം പുലർത്തിയിരുന്നത്. ഏകദേശം ഒന്നര പതിറ്റാണ്ട് കാലം പെരിങ്ങാവിൽ താമസിച്ച മഹാൻ പെരിങ്ങാവിൽ വെച്ച് തന്നെ വഫാത്തായി. പെരിങ്ങാവ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ പ്രത്യേകം സംവിധാനിക്കപ്പെട്ട “സാദാത്ത് മഖാമിൽ” ആണ് മഹാൻ അന്ത്യ വിശ്രമം കൊള്ളുന്നത്. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾക്ക് മൂന്ന് ആണ്മക്കളും രണ്ടു പെൺമക്കളും ഉണ്ടായിരുന്നു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ കോഴിപ്പുറം, സയ്യിദ് പൂക്കോയ തങ്ങൾ കടലുണ്ടി, സയ്യിദ് അബ്ദുല്ല കോയ തങ്ങൾ പെരിങ്ങാവ് എന്നിവരാണ് ആൺമക്കൾ. പെൺമക്കളിൽ ഒരാളെ പറമ്പിൽ പീടികയിലെ (കാക്കത്തടം) സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങൾ ജമലുല്ലൈലിയുടെ മകൻ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ആണ് വിവാഹം കഴിച്ചത്. (ഇവരുടെ മക്കൾ ആണ് ഇമ്പിച്ചിക്കോയ തങ്ങൾ കുന്നത്ത്, പൂക്കോയ തങ്ങൾ കാക്കത്തടം, ശരീഫ ബീവി പാണക്കാട് എന്നിവർ). മറ്റൊരാളെ മലപ്പുറത്തേക്കും വിവാഹം ചെയ്തയച്ചു. ഇവർക്ക് കുഞ്ഞിക്കോയ മലപ്പുറം, മുല്ല ബീവി പാണക്കാട്, ശരീഫ ബീവി മലപ്പുറം എന്നീ മക്കൾ ഉണ്ടായിരുന്നു.