User talk:COSMOPHRILL007
നെപോറ്റിസം (Nepotism)
ഒരു പ്രത്യേക മേഖലയിൽ (രാഷ്ട്രീയം, വ്യവസായം, കായികരംഗം, വിനോദരംഗം,മതം മുതലായവ) പ്രവർത്തിച്ചു വരുന്ന വ്യക്തികൾ തങ്ങളുടെ ബന്ധു ജനങ്ങൾക്ക് മാത്രമായി അവസരങ്ങളും പ്രാധാന്യം നൽകി ഉർത്തി കൊണ്ടു വരുന്ന രീതിയാണ് ബന്ധുജനപക്ഷാപാതം അഥവ നെപോറ്റിസം എന്ന് പറയുന്നത്. നൂറ്റാണ്ടുകൾക്ക് തന്നെ ഇത്തരം കീഴ്‌വഴക്കങ്ങൾ സമൂഹത്തിൽ നില നിന്നിരുന്നതായും അവയെല്ലാം അക്കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന അരിസ്റ്റോട്ടിൽ, തിരുവള്ളുവർ ,കൺഫ്യൂഷസ് പോലെയുള്ള ചിന്തകരാൽ വിമർശിക്കപ്പെട്ടിരിന്നു എന്നും ചരിത്രം പറയുന്നു
ഇന്ത്യൻ തത്വചിന്തകനായ തിരുവള്ളുവർ " നീചവും നീതിരഹിതമായ ഒന്ന്" എന്നാണ് ബന്ധുജനപക്ഷപാതത്തെ കുറിച്ച്പ്രശസ്തമായ തിരുക്കുറൽ എന്ന കൃതിയിൽ അദ്ദേഹം എഴുതിയത്
നെപോറ്റിസം എന്ന വാക്ക് ഉത്ഭവിച്ചത് "നെപോറ്റിസ്മോ" എന്ന വാക്കിൽ നിന്നാണ് നെപോസ് എന്ന വാക്കിൻ്റെ അനന്തരവൻ അഥവ മരുമകൻ എന്നാണ്. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടത്തിൽ കത്തോലിക്ക മത വിഭാഗത്തിലുള്ള പോപ്പുകളും ബിഷപ്പുകളു തങ്ങളുടെ ബ്രഹ്മചര്യ വൃത സ്വീകരണത്താൽ സന്താനങ്ങൾ സൃഷ്ടിക്കപ്പെടാത്തതു കൊണ്ട് തങ്ങളുടെ പിൻമുറക്കാരൻ എന്ന തരത്തിൽ അന്തരവൻന്മാരിലേക്ക് സ്ഥാനമാനങ്ങൾ കൈമാറിയിരുന്നു ഇത് നെപോറ്റിസം എന്ന ബന്ധുജന പക്ഷപാതിത്വ പ്രവർത്തനത്തിൻ്റെ ഒരു സ്പഷ്ടമായ രൂപമായിരുന്നു.
Start a discussion with COSMOPHRILL007
Talk pages are where people discuss how to make content on Wikipedia the best that it can be. Start a new discussion to connect and collaborate with COSMOPHRILL007. What you say here will be public for others to see.