Jump to content

User:Adv.twayyib saqafi

From Wikipedia, the free encyclopedia

സലാം പാപ്പിനിശ്ശേരി[edit]

Salam Pappinissery
CEO, YAB Legal Services
Born9 June 1970
Pappinissery, Kannur
OccupationSocial Worker
ChildrenAdil, Hamdan

യു എ ഇ യിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ സേവന രംഗത്തെ മുൻനിരക്കാരനുമാണ് യാബ് ലീഗൽ സര്‍വീസസ്‌ സി.ഇ.ഒ സലാം പാപ്പിനിശ്ശേരി.[[1]][[2]] [[3]] [[4]] യുഎഇ യിലെ അഭിഭാഷകരോടൊപ്പം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്കായി ക്രിമിനൽ,സിവിൽ,റിയൽ എസ്റ്റേറ്റ് ,വാഹനാപകട നഷ്ട പരിഹാരം തുടങ്ങിയ നിയമ സേവനങ്ങൾക്ക് പുറമെ നിരാലംബരായ പ്രവാസികൾക്ക് ചെയ്തു വരുന്ന സൗജന്യ നിയമസഹായങ്ങളും എടുത്തു പറയേണ്ട ഒന്നാണ്.[[5]][[6]] 2007 ൽ പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിങ്ങിന് നേരിട്ട് നിവേദനം നൽകുകയും അതിൽ പരിഹാരമുണ്ടാകുകയും ചെയ്തത് ശ്രദ്ധേയമായ നേട്ടമാണ്.


കോവിഡ് പ്രതിസന്ധി രൂക്ഷമായ വേളയിൽ നാട്ടിലേക്ക് മടങ്ങുവാൻ നിർവാഹമില്ലാതെ പ്രതിസന്ധിയിലായ നിരവധിയാളുകൾക്ക് വിവിധ സംഘടനകളുമായി സഹകരിച്ചുകൊണ്ട്സൗജന്യമായി വിമാന ടിക്കറ്റും മറ്റു യാത്രാ സൗകര്യങ്ങളും ഇദ്ദേഹം നൽകിയിരുന്നു.

അതുപോലെ തന്നെ കൊറോണയെ തുടർന്ന് പ്രവാസിമലയാളികളുടെ കുട്ടികൾക്ക് നീറ്റ്, IIT EXAMS നാട്ടിൽ പോയി എഴുതാൻ സാധിക്കാത്തതിനാൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖാന്തിരം കേസ് ഫയൽ ചെയ്യുകയും പിന്നീട് ഗൾഫ് രാജ്യങ്ങളിൽ സെന്റർ ലഭിക്കാൻ സഹായമാവുകയും ചെയ്തു. യുഎഇക്ക് പുറമെ സലാം പാപ്പിനിശ്ശേരി നാട്ടിൽ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളും സ്തുത്യർഹമാണ്. കണ്ണൂർ കല്യാശേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ 15 വർഷങ്ങളായി അവഗണിക്കപെട്ടുകൊണ്ടിരുന്ന വികസന കാര്യങ്ങളിൽ സലാം പാപ്പിനിശ്ശേരി ഇടപെട്ട് അന്നത്തെ ഗ്രാമ വികസന മന്ത്രി മുഖാന്തിരം വികസനത്തിന്റെ അടിസ്ഥാനത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചും റോഡ് വികസനം നടത്തിയും ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. യുഎഇയിൽ ദുബായ്, ഷാർജ, റാസൽ ഖൈമ, അബുദാബി എന്നിവിടങ്ങളിലും,ഇതര രാജ്യങ്ങളിലെ വ്യവഹാരങ്ങൾ ഏകോപിപ്പിക്കുവാൻ വേണ്ട രീതിയിൽ വിവിധ രാജ്യങ്ങളിലായി ഓഫീസുകളും നിയമ സേവന സംവിധാനങ്ങളും സലാം പാപ്പിനിശ്ശേരിക്കുണ്ട്.[[7]] [[8]]

ഗ്ലോബൽ പ്രവാസി അസോസിയേഷൻ സ്ഥാപകൻ

2018 ൽ സ്ഥാപിതമായതാണ് ഗ്ലോബൽ പ്രവാസി അസോസിയേഷൻ. സാധാരണ പ്രവാസികളുടെ ബുദ്ധിമുട്ടും അതിജീവന സാഹചര്യങ്ങളും മനസ്സിലാക്കി അനുതാപപൂർവ്വം ജനങ്ങളുമായി സംവദിക്കാൻ ഗ്ലോബൽ പ്രവാസി അസോസിയേഷന് സാധിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളും സാമൂഹിക നീതി പുലർത്തി ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സംഘടനയിലൂടെ അദ്ദേഹത്തിന് കഴിയുന്നു.

വിവിധ ജാതി മത രാഷ്ട്രീയക്കാരുമായുള്ള ഒത്തു ചേർന്ന പ്രവർത്തനം [[9]] [[10]]

ജാതി, മത, ഭാഷ, രാഷ്ട്രീയ ഭേദമന്യേ നിരാശയറ്റ നിരാലംബരും കഷ്ടതയനുഭവിക്കുന്ന ഒരു പറ്റം അവശരെ കൈപിടിച്ചുയർത്തി അവർക്ക് ജീവിതം സന്തോഷമാക്കിത്തീർത്ത പ്രവാസി മലയാളി. ഭാഷയോ നിയമമോ ഒന്നും തന്നെ അറിയാത്ത നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന മാനസികമായി തളർന്നവർക്ക് സഹായകമായി സലാം പാപ്പിനിശ്ശേരിയും യാബ് ലീഗൽ ഗ്രൂപ്പും ഉണ്ടാകും. ചതിക്കപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സ്ത്രീകളെ നിയമത്തിന്റെ മുൻപിലെത്തിച്ച് നീതി വാങ്ങിക്കൊടുക്കുന്ന കൈത്താങ്ങ് കൂടിയാണ് അദ്ദേഹം.

അനാഥ , നിരാലംബരായ ആശ്രിതരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള നിയമസഹായം [[11]]

നാട്ടിലെത്തിക്കാൻ മാർഗ്ഗമില്ലാത്ത മൃതദേഹങ്ങൾ സ്വയം ഏറ്റെടുത്ത് നാട്ടിലെത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ . സാമ്പത്തിക സഹായം ഇല്ലാതെ മരണപ്പെട്ട ഉറ്റവരുടെ മൃതദേഹവുമായി സഹായം അഭ്യർത്ഥിക്കുന്നവർക്ക് മുമ്പില്‍ മറ്റൊന്നും നോക്കാതെ കൂടെ നിൽക്കുന്ന മനുഷ്യ സ്നേഹി കൂടിയാണ് സലാം പാപ്പിനിശ്ശേരി.

നീറ്റ്, ജെ ഇ ഇ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പരിശ്രമം

കോവിഡ് മഹാമാരിയെ തുടർന്ന് ജെ ഇ ഇ , നീറ്റ് പരീക്ഷകൾ തത്സമയം വിദ്യാർത്ഥികൾക്ക് എഴുതാൻ സാധിക്കാതെ വന്നപ്പോൾ അധികൃതരെ സമീപിച്ച് മാസങ്ങളോളം നടത്തിയ പ്രയത്നത്തിനൊടുവിലാണ് ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾക്ക് അനുമതി ലഭിച്ചത്. ഇത് പ്രവാസ ലോകത്ത് സന്തോഷവാർത്തയായിരുന്നു.

സാമൂഹിക പ്രവർത്തനം ഹൃദ്യമായി ഏറ്റെടുത്ത പാവപ്പെട്ടവരുടെ സുഹ്യത്ത്

'കോവിഡ് കാലത്ത് നിരവധി ആളുകളെ നാട്ടിലെത്തിക്കുന്നതിൽ കൈയ്യയച്ച് സഹായം നൽകി. യു എ ഇയിൽ മരണപ്പെടുന്ന പാവപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നതിനും , നാട്ടിലെത്തിക്കുന്നതിനും വേണ്ട നടപടികളും സ്വീകരിച്ചു. നിരവധി സാമൂഹിക പ്രവർത്തക സംഘങ്ങളുമായി കൂടി യോജിച്ച് കൊണ്ട് പ്രവാസ ലോകത്ത് മനുഷ്യത്വത്തിന്റെ പുതിയ അധ്യായങ്ങൾ കൂട്ടിച്ചേർത്തു.

സാമൂഹ്യ പ്രവർത്തന മികവ്[edit]

അദ്ദേഹം നൽകിയ സഹായങ്ങളിൽ ചിലത് : സന്ദർശക വിസയിൽ എത്തി കാറ്ററിങ് ജോലി ചെയ്ത ജസീല യുടെ കാൽ ജോലിക്കിടയിൽ ആണി കൊണ്ട് മുറിയുകയും പിന്നീട് കാൽപാദത്തിന്റെ പകുതിയോളം പഴുപ്പ് കയറി മുറിച്ചുകളയുകയും ചെയ്തു. തുടർ ചികിത്സയും സാമ്പത്തിക സഹായവും നിയമ സഹായവും നൽകി ജസീലയെ നാട്ടിലെത്തിക്കുന്നതിൽ സലാം പാപ്പിനിശേരി മുന്നിൽ നിന്നു . നിയമ മുന്നേറ്റത്തിലൂടെ വന്ന ഭീമമായ പിഴ തുക ഒഴിവാക്കി നൽകുകയും ഷാർജ എമിഗ്രേഷന്റെ ഔട്ട് പാസ് തരപ്പെടുത്തി ജസീലയും 2 മക്കളും അടങ്ങുന്ന കുടുംബത്തെ നാട്ടിലെത്തിക്കുകയും ചെയ്തു.

മുഹ്സിൻക്കക്ക് അകമഴിഞ്ഞ സഹായം [[12]]

സന്ദർശക വിസയിൽ ഷാർജയിലെത്തി ജോലി അന്വേഷിക്കുന്നതിനിടയിൽ പാസ്സ്പോർട്ടും വിസയും എല്ലാം നഷ്ടപ്പെട്ട് രേഖകളൊന്നുമില്ലാതെ ഷാർജ മഹത്ത പാർക്കിന് സമീപമുള്ള സൗദി പള്ളിയുടെ അരികിൽ വന്ന് വിശന്ന് വലഞ്ഞ് പാസ്പോർട്ട് അടക്കം നഷ്ടപ്പെട്ട് മൃതപ്രായനായി കിടന്ന മുഹ്സിൻ എന്ന വയോധികനെ ഭക്ഷണവും, വസ്ത്രവും വേണ്ട സഹായവും നൽകി ഏറ്റെടുത്തു. ദുബായ് പോലീസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഔട് പാസും നേടി. [[13]]

ആത്മഹത്യക്ക് തുനിഞ്ഞ പ്രജിൽ കുമാറിനെ ചേർത്തു നിർത്തി

സന്ദർശക വിസയിൽ ദുബായിലെത്തി ജോലി അന്വേഷിക്കുന്നതിനിടയിൽ കോവിഡ് ആണെന്ന് സംശയിച്ച് ആത്മഹത്യക്കു ശ്രമിച്ച കാസറഗോഡ് സ്വദേശി പ്രജിൽ കുമാറിനെ നിയമ സഹായം നൽകി നാട്ടിലെത്തിച്ചു.

ഭാര്യയും നാല് വയസ്സുള്ള മകനും ഉള്ള പ്രജിൻ പ്രാരാബ്ദം കൂടിയപ്പോൾ അതിൽ നിന്നൊക്കെ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദുബൈയിലെത്തിയത്. ദുബൈയിലെത്തി ജോലിക്കു വേണ്ടി ഒരുപാട് പരിശ്രമിച്ചെങ്കിലും പക്ഷെ ജോലിയൊന്നും ശരിയായില്ല. അതിനിടയിലാണ് അദ്ദേഹത്തിന് കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തനിക്ക് പിടിപെട്ടിരിക്കുന്നത് കോവിഡ് ആണെന്ന് അറിഞ്ഞതും ഇതിൽ നിന്നും മുക്തിയില്ല എന്ന് ഭയന്ന് താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി പ്രജിൻ ആത്മഹത്യക്കു ശ്രമിച്ച അദ്ദേഹത്തെ സലാം പാപ്പിനിശ്ശേരിയാണ് രക്ഷകനായത്.

അങ്ങനെ അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഇദ്ദേഹത്തിന് നാട്ടിൽ പോകാനുള്ള പാസ്സ്പോർട്ടും ഔട്പാസും തയ്യാറാക്കുകയും സുഖപ്രദമായി നാട്ടിലെത്തിക്കുകയും ചെയ്തു.

13 കാരി മറിയത്തിന്റെ പിത്യത്വം ശരീഅ കോടതി അംഗീകരിച്ചു

പിതാവിനാൽ ഉപേക്ഷിക്കപ്പെട്ട തന്റെ പിതൃത്വം ഷാർജ കോടതി അംഗീകരിച്ചത് അഭിമാനത്തോടെയാണ് മറിയം സ്വീകരിച്ചത്. 13 വയസ്സുകാരിയായ മറിയമിന് വിദ്യാഭ്യാസവും അംഗീകാരവും ആണ് ലഭ്യമായത്.

പതിമൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാക്കിസ്ഥാനി സ്വദേശിക്കു ബംഗ്ലാദേശി യുവതിയിലുണ്ടായ പെൺകുട്ടിയുടെ പിതാവ് ആരാണെന്നു അറിയാത്തതുകാരണം നിയമപരമായ രേഖകൾ ഇല്ലാത്തതിനാൽ തടസ്സങ്ങൾ നേരിട്ട മറിയം എന്ന കുട്ടി ഒരിക്കലും സ്കൂളിൽ പോകുകയോ സ്വന്തം പിതാവിനെ കാണുകയോ ചെയ്തിട്ടില്ല. 13 കാരി മറിയമിന്റെ കദന ജീവിതം നിയമത്തിന് മുൻപിലെത്തിച്ചതും പരിഹാരം തേടിയതും സലാം പാപ്പിനിശ്ശേരിയാണ്. പിതൃത്വം തെളിയിക്കാൻ അജ്‌മാൻ കോടതിയിലെ വിവാഹ കരാർ കോടതി പരിശോധിച്ചത് അനുസരിച്ച് ആർട്ടിക്കിളിലെ 89 പഴ്സണൽ സ്റ്റാറ്റസ് കോഡ് പ്രകാരം മറിയം എന്ന കുട്ടി നൂർ അഹ്മദ് സുൽത്താൻ എന്ന പാകിസ്ഥാൻ സ്വദേശിയുടെ മകളാണെന്ന്‌ കോടതി പ്രസ്താവിക്കുകയായിരുന്നു. മകളുടെ പരിതാപകരമായ അവസ്ഥ പറഞ്ഞ് ഒരുപാട് ആളുകളെയും സ്ഥാപനങ്ങളെയും അമ്മയും മകളും സമീപിച്ചെങ്കിലും ആരും തന്നെ ഈ അമ്മയെയും മകളെയും സഹായിക്കാനായി എത്തിയിരുന്നില്ല.

ബൈക്ക് റൈഡിനിടെ മരണമടഞ്ഞ ജപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവ്വീസ് ജീവനക്കാരനായിരുന്ന ബൈക്ക് റൈഡർ ജപിൻ ബൈക്ക് റേസിങ് പരിശീലനത്തിനിടെ അപകടത്തിൽ പെട്ട് മരണമടഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ ത്വരിത ഗതിയിലാക്കി. ഇങ്ങനെ നിരവധി മരണപ്പെട്ടവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.

ചാർട്ടർ ഫ്ലൈറ്റ് എന്ന ആദ്യ ആശയം

കോവിഡ് ബാധിച്ച പ്രവാസികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ ഗ്ലോബൽ പ്രവാസി അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് കഠിനമായി അധ്വാനിച്ചതിന്റെ ഫലമായാണ് ചാർട്ടർ ഫ്ലൈറ്റ് എന്ന ആശയം രൂപം കൊണ്ടത്. തുടർന്ന് കോവിഡ് കാലത്ത് നിശ്ചലമായിരുന്ന വിമാന യാത്രക്ക് പകരം ചാർട്ടർ ഫ്ലൈറ്റ് എന്ന ആശയം കൊണ്ടു വരികയും തുടർന്ന് വന്ദേ ഭാരത് മിഷൻ പോലുള്ള വിമാനസർവ്വീസുകൾ സാധ്യമായപ്പോൾ സാർത്ഥകമായത് അദ്ദേഹത്തിന്റെ ആശയമായിരുന്നു.

അംഗീകാരങ്ങൾ[edit]

പ്രവാസി സംഘടനയായ "ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ,ലോക കേരള സഭാംഗം, ബംഗ്ലാദേശ് ഇന്റർനാഷണൽ പീസ് കോൺഫറൻസ് മുഖ്യാതിഥി[[14]] , കൂടാതെ സാമൂഹ്യ സേവനങ്ങളെ മുൻ നിർത്തി ഒട്ടനവധി പ്രശംസ പത്രവും അനുമോദനങ്ങളും[[15]] ഏറ്റുവാങ്ങിയിട്ടുണ്ട്. 2018 ൽ ഇന്റർഫെയത്ത് ഹാപ്പിനസ് കോൺക്ലേവ് ഫോർ പീസ് സമ്മേളനത്തിൽ വെച്ച് ഹിസ് ഹൈനസ് ശൈഖ് സായിദ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ സലാം പാപ്പിനിശ്ശേരിയെ മികച്ച സാമൂഹ്യ പ്രവർത്തനത്തിനും നിയമ സഹായത്തിനും അവാർഡ് നൽകി ആദരിച്ചു , ഹ്യൂമാനിറ്റേറിയൻ എക്സലൻസി അവാർഡ്, സേവാ രത്ന അവാർഡ്, ഇന്റർനാഷനൽ പീസ് അവാർഡ്, മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആദരവ് തുടങ്ങി സാമൂഹ്യ പ്രവർത്തനത്തിന് നിരവധി അവാർഡുകളും ആദരവും ഏറ്റുവാങ്ങി. [[16]] [[17]] [[18]]

വിലാസം[edit]

യാബ് ലീഗൽ ഗ്രൂപ്പ് അൽ റോള സ്ട്രീറ്റ് - അൽ ഗർബ് അൽ ഗുവൈർ - ഷാർജ യു എ ഇ


അനുബന്ധ ലിങ്കുകള്‍[edit]

https://gulfnews.com/uae/road-accident-victim-awarded-dh506000-compensation-in-uae-1.84874325 https://www.khaleejtimes.com/uae/uae-indian-expat-stranded-for-months-without-documents-repatriated https://www.newsexperts.in/thrissur-resident-stranded-in-sharjah-returned-home/ https://www.khaleejtimes.com/uae-holidays/uae-anthem-with-space-sounds-51-metre-long-cake-how-residents-are-celebrating-national-day https://www.newsexperts.in/salam-pappinissery-chosen-as-the-chief-guest-at-the-international-peace-conference-in-bangladesh/ https://gulfnews.com/uae/body-of-expat-nurse-in-uae-who-was-fatally-run-over-flown-home-to-india-1.88361430 https://www.newsexperts.in/dubai-grand-meelad-humanitarian-excellence-award-to-salam-pappinissery/ https://www.newsexperts.in/mass-fest-honoured-salam-pappinissery/ https://www.newsexperts.in/salam-pappinissery-chosen-as-the-chief-guest-at-the-international-peace-conference-in-bangladesh/ https://www.salampappinissery.com/gallery https://yablegal.com/ https://www.newsexperts.in/dubai-grand-meelad-humanitarian-excellence-award-to-salam-pappinissery/