St Mary's Church, Cheloor

From Wikipedia, the free encyclopedia

This is an old revision of this page, as edited by John of Reading (talk | contribs) at 16:15, 27 January 2014 (→‎Catholic organisations: Typo fixing, replaced: Alter → Altar using AWB). The present address (URL) is a permanent link to this revision, which may differ significantly from the current revision.

St. Mary's Church
Cheloor - Edathirinji Template:In icon
Front View
Religion
AffiliationRoman Catholic
DistrictThrissur District
Ecclesiastical or organizational statusParish
Location
LocationIrinjalakuda Moonupeedika Road, Kerala, India
Architecture
Date establishedAD 1880
Website
[1]

St Mary's Church is a Roman Catholic Church in Cheloor/Edathirinji, Kerala, India. In dioces records Mary Immaculate Church, Cheloor. It's a Roman Catholic Church is following leadership by Syro-Malabar Catholic Church under Syro-Malabar Catholic Diocese of Irinjalakuda.

Overview

  1. Parish  : Cheloor
  2. Forane  : Irinjalakuda
  3. Patron  : Mary Immaculate
  4. First Church : 1879
  5. Consecration of First Church  : 1880
  6. Cemetery  : 1915
  7. Parish Priest Home  : 1917
  8. Consecration New Church  : 22.12.1996
  9. Religious Houses  : 2
  10. Priests  : 1
  11. Male Religious  : 2
  12. Female Religious  : 10
  13. Catholic Population  : 2800
  14. Catholic Families  : 525
  15. Family Units  : 18

Worship time

Daily Mass : 6:30AM (Mon - Sat) Sunday : 6:30 AM, 11:30AM

History in Malayalam

ക്രിസ്തുവിനോടൊത്ത് ജീവിച്ച് അവിടുത്തെ സ്പ൪ശിച്ചും ശ്രവിച്ചും അനുഭവിച്ചും അറിഞ്ഞ ക്രിസ്തുശിഷ്യനില്‍നിന്നും വിശ്വാസദീപം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച ഇരിങ്ങാലക്കുട രൂപതയുടെ ആസ്ഥാനത്തുനിന്നും 4 കിലോമീറ്റ൪ പടിഞ്ഞാട്ടുമാറി സ്ഥിതിചെയ്യുന്ന ചേലൂ൪ ഇടവക ദേവാലയത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ വരികള്‍.

മാ൪ തോമാസ് ശ്ളീഹായുടെ ആദ്യ പാദസ്പ൪ശനത്താല്‍ മുദ്രിതമായ കൊടുങ്ങല്ലൂ൪ ആണ് ഭാരതത്തിലെ ക്രൈസ്തവ കൂട്ടായ്മയുടെ ഉറവിടവും പിള്ളത്തൊട്ടിലും. എ.ഡി. 1 - ാം നൂറ്റാണ്ടുമുതല്‍തന്നെ ഒരു ക്രൈസ്തവ സമൂഹം കൊടുങ്ങല്ലൂരിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉണ്ടായിരുന്നു എന്നാണ് അനുമാനം. 1887 മെയ് 20ന് ലിയോ 13-ാമന്‍ മാ൪പാപ്പ സീറോ മലബാ൪ ഹയരാ൪ക്കിയുടെ ഭാഗമായി തൃശൂരും കോട്ടയത്തും വികാരിയത്തുകള്‍ സ്ഥാപിച്ചു. ഇതിനും മുമ്പുതന്നെ 1880ല്‍ സ്ഥാപിതമായ ചേലൂ൪ ഇടവക ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നു.

നമ്മുടെ പൂ൪വ്വിക൪, യാത്രാസൌകര്യങ്ങളൊ ആശയവിനിമയ സാധ്യതകളൊ ഇല്ലാതിരുന്ന അക്കാലത്ത് തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കുവേണ്ടി ഇവിടെനിന്ന് ഏകദേശം 10 കിലോമീറ്റ൪ അകലെയുള്ള കല്‍പറമ്പ് പള്ളിയെ ആണ് ആശ്രയിച്ചിരുന്നത്. അക്കാലത്ത് പത്രോസ് ആശാന്‍ നടത്തിയിരുന്ന കുടി പള്ളിക്കൂടത്തില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് വിശ്വാസികള്‍ ഒന്നുചേ൪ന്ന് വണക്കമാസം നടത്തിയിരുന്നു. ആ കൂട്ടായ്മയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പൂ൪വ്വികരുടെ ഇച്ഛാശക്തിയുടെയും ത്യാഗത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി ചേലൂരിന്റെ പടിഞ്ഞാറെ അറ്റവും എടതിരിഞ്ഞിയുടെ കിഴക്കേ അറ്റവുമായ എടതിരിഞ്ഞി വില്ലേജില്‍ 'അയിരുത്തിപറമ്പ്' എന്ന സ്ഥലം പള്ളിസ്ഥാപനത്തിനുവേണ്ടി 1879-ല്‍ വിലക്ക് വാങ്ങുകയും 1880ല്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ ഒരു കുരിശുപള്ളി സ്ഥാപിക്കപ്പെടുകയും ചെയ്തു. കുരിശുപള്ളിയുടെ സ്ഥാനം ഇപ്പോഴത്തെ പള്ളിയുടെ കുറച്ച് വടക്ക് ഭാഗത്ത് മാറിയായിരുന്നു. ഓല മേഞ്ഞ ഉയരംകുറഞ്ഞ ഒരു ഷെഡാണ് അന്നുണ്ടായിരുന്നത്. 1915ല്‍ ബഹു. ഇരുമ്പന്‍ ഔസേപ്പച്ചന്റെ ഭരണകാലത്ത് പള്ളിക്ക് ഒരു നടപ്പുര പണിയുകയും 1917ല്‍ ബഹു. ഇരുമ്പന്‍ തോമച്ചന്റെ സേവനകാലത്ത് പള്ളി ഉയ൪ത്തിപണിത് ഓലയ്ക്ക് പകരം ഓട് മേയുകയും ചെയ്തു.

പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുനടത്തുന്നത് സഭയുടെ ഒരു സുപ്രധാന ദൌത്യമായി കരുതിയിരുന്ന അക്കാലങ്ങളില്‍ പള്ളിയോടനുബന്ധിച്ച് 1917 മുതല്‍ ഒരു സ്കൂള്‍ നടത്തിയിരുന്നു. തുട൪ന്ന് സ്കൂളിനുവേണ്ടി സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിച്ച സ്കൂളാണ് ഇന്ന് നാം കാണുന്ന സെന്റ് മേരീസ് ലോവ൪ പ്രൈമറി സ്കൂള്‍. ഇടവകക്കാരുടെ സഹകരണവും ത്യാഗവും ഇടവക മധ്യസ്ഥയുടെ പ്രത്യേക അനുഗ്രഹവും വഴിയായി ഇടവക അനുദിനം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. നമ്മുടെ പൂ൪വിക൪ തങ്ങളുടെ ഭാഗാധാരങ്ങളിലൂടെ പള്ളിക്ക് ദാനമായി നല്‍കിയ ചെറിയ ചെറിയ തുണ്ടുഭൂമികള്‍ പാട്ടശീട്ട് എഴുതിവാങ്ങി അതിന്റെ ആദായം നിശ്ചയിച്ച് പള്ളിയുടെ നിത്യദാന ചെലവുകള്‍ക്കായി വിനിയോഗിച്ചിരുന്നു. പള്ളിയില്‍നിന്ന് കുറികള്‍ തുടങ്ങുകയും ചെയ്തു.

ഇടവക ചരിത്രത്തില്‍ ക്ളേശങ്ങളുടെയും പ്രതിബന്ധങ്ങളുടെയും കാലഘട്ടമാണ് 1932 38. പള്ളി നടത്തിയിരുന്ന കുറികളുടെ സംഖ്യ യഥാസമയം ലഭിക്കാതെ വരികയും കുറിസംഖ്യ കൊടുക്കുവാന്‍ നിവ൪ത്തിയില്ലാതെ വരികയും ചെയ്തപ്പോള്‍ പള്ളി കി ജമൌുലൃ കൊടുക്കുകയും ചെയ്തു. ഇതിനകം പള്ളിയും പള്ളിനില്‍ക്കുന്ന സ്ഥലവും ഒഴിച്ച് ബാക്കിയെല്ലാം റിസീവറുടെ അധീനത്തിലായി കഴിഞ്ഞിരുന്നു. അഞ്ചികൈമള്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ശ്രീ. പറമ്പി ലോനപ്പന്‍ ആഅ.ആഘ അവ൪കളുടെ 10.03.1937ലെ (1112 മീനം 6) 80 ീള 1108/ാു നമ്പ൪ വിധി അനുസരിച്ച് പള്ളിയിലേക്ക് ലഭിക്കുവാനുള്ള സംഖ്യ പിരിച്ച് കൊടുക്കുവാനും റിസീവറുടെ ഭരണത്തിലുള്ള പള്ളി സ്വത്തുക്കള്‍ തിരിച്ചുനല്‍കുവാനുമുള്ള വിധിയുണ്ടായത് ബഹു. അടമ്പുകുളം തോമച്ചന്‍ വികാരി ആയിരിക്കുമ്പോഴാണ്. ഇടവക ജനത്തിന്റെ ക്രൈസ്തവ വിശ്വാസം ഊട്ടിഉറപ്പിച്ച ഈ വിധി ഇടവക മധ്യസ്ഥയായ പരി. കന്യകാമറിയത്തിന്റെ പ്രത്യേക അനുഗ്രഹമായി കണക്കാക്കിവരുന്നു.

സാമ്പത്തികമായി വളരെ ക്ളേശിച്ചിരുന്ന 1938ല്‍ ബഹു. സിറിയക് മേനാച്ചേരി അച്ചന്റെ ഭരണകാലത്ത് പള്ളി പറമ്പിലെ ഓരോ തെങ്ങിനും ഓരോ വീട്ടുകാ൪ തടമെടുത്ത് വളമിട്ട് കാ൪ഷികാദായം വ൪ദ്ധിപ്പിച്ച് ഇടവകയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുവാന്‍ ശ്രമിച്ചിരുന്നത് ഇന്നും ഇടവകക്കാ൪ അഭിമാനത്തോടെ സ്മരിക്കുന്നു. മരിയന്‍ സൊഡാലിറ്റി (സി.എല്‍.സി.) സ്ഥാപിച്ചതും ബഹു. സിറിയക് മേനാച്ചേരി അച്ചനായിരുന്നു.

1945 മുതല്‍ 1950 വരെ ഇടവകയെ നയിച്ചത് ബഹു. ഇരിമ്പന്‍ ഔസേപ്പച്ചനായിരുന്നു. ശില്‍പചാതുര്യം ഏറിയ ഒരു പ്രസംഗംപീഠം ഉള്‍പ്പെടെ പല നി൪മ്മാണ പ്രവ൪ത്തനങ്ങളും അക്കാലത്ത് നടന്നു. ഇടവക തിരുന്നാളായി ആഘോഷിച്ചിരുന്ന വി. സെബസ്റ്യാനോസിന്റെ തിരുന്നാള്‍ പ്രദക്ഷിണം ചേലൂ൪ ഭാഗത്തേക്ക് മാത്രമാണ് നടത്തിയിരുന്നത്. ഇടവക മധ്യസ്ഥയായ പരി. കന്യകാമറിയത്തിന്റെ തിരുന്നാള്‍ ഡിസംബ൪ 8-ാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ച നടത്തുവാനും പ്രദക്ഷിണം എടതിരിഞ്ഞി ഭാഗത്തേക്ക് നടത്തുവാനും അന്നത്തെ തൃശൂ൪ രൂപത മെത്രാന്‍ ആലപ്പാട്ട് പിതാവില്‍നിന്നും അനുവാദം ലഭിച്ചത് ഇക്കാലത്താണ്.

1950 മുതല്‍ 1954 വരെ വികാരിയായിരുന്ന ബഹു. ജോസഫ് കള്ളിയത്തച്ചന്റെ ഭരണകാലത്താണ് പള്ളിയുടെ മുന്‍വശത്തുള്ള മതില്‍ക്കെട്ടും ഗെയിറ്റും നി൪മ്മിച്ചത് കണ്ഠേശ്വരം ഫാത്തിമാനാഥാ കപ്പേളയുടെ നി൪മാണം പൂ൪ത്തിയാക്കിയത് (13/05/1957) ബഹു. ആന്റണി ആലപ്പാട്ടച്ചന്റെ (1956 59) കാലത്തായിരുന്നു. പള്ളിയുടെ വിസ്തൃതി വ൪ദ്ധിപ്പിക്കുവാന്‍ രണ്ട് വിങ്ങുകള്‍ പണികഴിപ്പിച്ചതും പ്രധാന അള്‍ത്താര പുതുക്കി നി൪മ്മിച്ചതും 1967 69 വ൪ഷങ്ങളില്‍ ഇടവകയെ നയിച്ച ബഹു. ജോസഫ് തെക്കിനിയത്തച്ചനാണ്. പള്ളിയുടെ സ്വന്തമായിരുന്ന ലോവ൪ പ്രൈമറി സ്കൂള്‍ കൂടുതല്‍ പുരോഗതിക്കായി ക൪മ്മലീത്ത സന്യാസിനി സമൂഹത്തിന് കൈമാറിയതും ഇക്കാലത്താണ്. കാ൪ഷികാദായം വ൪ദ്ധിപ്പിക്കാന്‍വേണ്ടി തെങ്ങുകള്‍ നനയ്ക്കുവാന്‍ പള്ളിക്കുളം കൂടുതല്‍ താഴ്ത്തി മോട്ടോ൪ സ്ഥാപിച്ചത് 1969 72 കാലത്ത് വികാരിയായിരുന്ന ജോസഫ് ചിറ്റിലപ്പിള്ളിയച്ചനാണ്. പള്ളിയുടെ കിഴക്കുഭാഗത്തുള്ള വി. സെബസ്റ്യാനോസിന്റെ നാമധേയത്തിലുള്ള കപ്പേള സ്ഥാപിതമായതും ക൪മ്മലീത്ത സന്യാസിനി സമുഹത്തിന്റെ മഠം (ജയമാതാ കോണ്‍വെന്റ്) ഇടവക അതി൪ത്തിയില്‍ പ്രവ൪ത്തനമാരംഭിച്ചതും( 1972 ജൂണ്‍ 17)ബഹു. തോമസ് താടിക്കാരനച്ചന്റെ സേവനകാലമായ 1972 74ല്‍ ആണ്. പ്രസിദ്ധ സാഹിത്യകാരനും ഗ്രന്ഥകാരനും പത്രാധിപരും ആയ ബഹു. ജേക്കബ് ചെമ്മണ്ണൂരച്ചന്‍ 1977 78 കാലഘട്ടത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുമ്പോഴുണ്ടായ ആകസ്മികമായ നിര്യാണം ഒരു പാവനസ്മരണയായി ഇന്നും ഇടവകയില്‍ നിലനില്‍ക്കുന്നു.

നാം ഇന്ന് കാണുന്ന ഈ മനോഹര ദേവാലയം നി൪മ്മിക്കുവാന്‍വേണ്ടി പൊളിച്ചുകളഞ്ഞ പഴയ പള്ളിയുടെ മുഖവാരവും മണിമാളികയും നി൪മ്മിച്ചത് ബഹു. അഗസ്റസ് തേക്കാനത്ത് അച്ചന്‍ വികാരിയായിരുന്ന 1977 78 കാലഘട്ടത്തിലാണ്. പുതുക്കി പണിത മുഖവാരത്തിന്റെ ആശീ൪വാദക൪മ്മം 1978 ഡിസംബ൪ 8 ാം തീയതി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാ൪ ജെയിംസ് പഴയാറ്റില്‍ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന അവസരത്തില്‍ നി൪വ്വഹിച്ചു. ഈ കാലഘട്ടത്തില്‍ത്തന്നെയാണ് ജയമാതാ കോണ്‍വെന്റിന് പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിച്ച മഠമാണ് ഇന്നുള്ളത്. 1979ല്‍ ചേലൂ൪ ഇടവകക്കാ൪ക്ക് അഭിമാനിക്കത്തക്കവിധത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ച പള്ളിയുടെ ശതാബ്ദി വേളയില്‍ നമ്മെ നയിച്ചിരുന്നതും ജൂബിലി സ്മാരക കപ്പേള (പള്ളിയുടെ മുന്‍ഭാഗത്തുണ്ടായിരുന്ന സെന്റ് ജോ൪ജ്ജ് കപ്പേള) പുതുക്കി പണിതതും ബഹു. സെബാസ്റ്യന്‍ മാളിയേക്കലച്ചനാണ്.

ക്രൈസ്തവസഭയുടെയും സമൂഹത്തിന്റെയും ശക്തി യുവാക്കളിലാണെന്ന് മനസ്സിലാക്കി, ഇടവകയിലെ മുഴുവന്‍ യുവജനങ്ങളെയും ഇടവകയുടെ ആദ്ധ്യാത്മിക, സാമൂഹിക പരിപാടികളില്‍ പങ്കെടുപ്പിച്ച് ഇടവകയ്ക്ക് യുവത്വം നല്‍കിയ ഒരു കാലഘട്ടമായിരുന്നു 1981 - 84ലെ ബഹു. ജോണ്‍ കവലക്കാട്ടച്ചന്റെ സേവനകാലം. ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി സെമിത്തേരിയിലെ കുഴിക്കാണം നിറുത്തലാക്കിയ ഇടവക എന്ന ഖ്യാതിയും ചേലൂരിന് നേടിക്കൊടുത്തതും ഇടവകയില്‍ മാതൃസംഘം രൂപീകൃതമായതും (22/4/1982) ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു.

ഇരിങ്ങാലക്കുട രൂപതയില്‍ കുടുംബ കൂട്ടായ്മകള്‍ വ്യാപകമാകുന്നതിന് മുമ്പുതന്നെ നമ്മുടെ ഇടവകയിലെ സ്നേഹസമൂഹത്തിന് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് മാനുഷിക ബന്ധങ്ങളും കുടുംബ ഭദ്രതയും പവിത്രതയും ക്രൈസ്തവ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ പുനഃസ്ഥാപിക്കുവാന്‍ ഉദ്ദേശിച്ച് നാം തുടങ്ങിയ കുടുംബസമ്മേളനങ്ങള്‍ ആരംഭിച്ചത് (23/09/1984) 1984 - 86 വ൪ഷങ്ങളില്‍ നമ്മെ നയിച്ച ബഹു. ഇഗ്നേഷ്യസ് ചുങ്കത്തച്ചനാണ്. മതബോധന വിദ്യാ൪ത്ഥികള്‍ക്ക് എന്‍ഡോവ്മെന്റ് ഏ൪പ്പെടുത്തിയതും (17/11/1985) ചുങ്കത്തച്ചനാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതികളുടെ വിവാഹത്തിന് സഹായമെത്തിക്കുവാന്‍ കുടുംബസമ്മേളനത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു വിവാഹ സഹായനിധിക്ക് രൂപം കൊടുത്തത് 1988-90 നമ്മെ നയിച്ച ബഹു. ജോണ്‍ അരിക്കാട്ടച്ചനാണ്.

ബഹു. ജോബി പൊഴോലിപറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ (1990-93) എടതിരിഞ്ഞിയിലെ സെന്റ് ആന്റണീസ് കപ്പേള മനോഹരമായി പുതുക്കിപണിയുകയും ഇടവകാംഗങ്ങളുടെ അഭിപ്രായം അനുസരിച്ച് ഇടവകയില്‍ തുല്യപ്രാധാന്യത്തോടെ ആഘോഷിച്ചുവന്നിരുന്ന അമലോത്ഭവ മാതാവിന്റെയും വി. സെബസ്റ്യാനോസിന്റെയും തിരുന്നാളുകള്‍ സംയുക്തമായി ക്രിസ്തുമസ് കഴിഞ്ഞുവരുന്ന ഞായറാഴ്ച കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരുന്നാള്‍ പ്രദക്ഷിണത്തോടെ ആഘോഷിക്കുവാന്‍ തീരുമാനമായി.

മുഴുവന്‍ വിശ്വാസികളുടെയും ആത്മീയകാര്യങ്ങള്‍ സൌകര്യപൂ൪വ്വം നടത്തുന്നതിന് തീ൪ത്തും അപര്യാപ്തവും ജീ൪ണിച്ച് നശിച്ചുകൊണ്ടിരുന്നതുമായ പഴയ ദേവാലയം പുനരുദ്ധരിക്കേണ്ട ആവശ്യകത മനസിലാക്കിയ ഇടവക ജനം 18.5 ലക്ഷം രൂപയുടെ എസ്റിമേറ്റ് തയ്യാറാക്കി ഇരിങ്ങാലക്കുട രൂപത കച്ചേരിയിലെ 07.10.1994ലെ 768/94 ലെ കല്‍പനക്ക് വിധേയമായി പള്ളി പുതുക്കി പണിയുവാന്‍ തീരുമാനിക്കുകയും 1994 ഒക്ടോബ൪ 31-ാം തീയതി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാ൪ ജെയിംസ് പഴയാറ്റില്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നി൪വ്വഹിക്കുകയും ചെയ്തു. 25 ലക്ഷം രൂപയിലേറെ ചെലവഴിച്ച് നമ്മള്‍ പണികഴിപ്പിച്ച 105 അടി നീളവും 55 അടി വീതിയും മുഖവാരത്തിന് 90 അടി ഉയരവുമുള്ള ദേവാലയത്തിന്റെ ആശീ൪വ്വാദക൪മ്മം 1996 ഡിസംബ൪ 22ന് പഴയാറ്റില്‍ പിതാവ് നി൪വ്വഹിച്ചു. പുതിയ പള്ളിയുടെ നി൪മ്മാണവേളയില്‍ കാലിടറാതെയും മനം തളരാതെയും അശ്രാന്ത പരിശ്രമം ചെയ്ത് നമ്മളോടൊപ്പം പ്രവ൪ത്തിച്ച അന്നത്തെ വികാരി ബഹു. ജോസഫ് മാളിയേക്കലച്ചനെ (1994-98) ആദരവോടെ, അഭിമാനത്തോടെ അതിനേക്കാളേറെ സ്നേഹത്തോടെ ഇന്നും ഇടവക ജനം സ്മരിക്കുന്നു. ഇടവക അതി൪ത്തിയില്‍പ്പെട്ട നി൪ധന കുടുംബങ്ങളുടെ വിവിധ ആവശ്യങ്ങളില്‍ സാമ്പത്തിക സഹായം നല്‍കി കുടുംബങ്ങളുടെ കൂട്ടായ്മയും ഐക്യവും നിലനി൪ത്തുവാന്‍വേണ്ടി കുടുംബ സമ്മേളനങ്ങളുടെ ആഭിമുഖ്യത്തില്‍ ഒരു ക്ഷേമനിധി രൂപീകരിച്ചതും മാളിയേക്കലച്ചനാണ്.

ഇടവകാംഗങ്ങള്‍ക്ക് പരസ്പരം അറിയുവാനും ആശയവിനിമയം നടത്തുവാനും ഇടവക പ്രവ൪ത്തനങ്ങളെ വിലയിരുത്തുന്നതിനും സഹായിക്കുമാറ് പാരിഷ് ബുള്ളറ്റിന്‍ പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ച് പ്രഥമ ലക്കത്തിന്റെ പ്രകാശനക൪മ്മം 1998 ഡിസംബ൪ 20ന് അന്നത്തെ വികാരി ബഹു.ഡോ. ആന്റണി മഞ്ഞളിയച്ചന്‍ നി൪വ്വഹിച്ചു. ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിന്റെ സുവ൪ണ്ണ ജൂബിലി സ്മാരകമായി മലബാ൪ മിഷനറി ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ അവശരായ രോഗികള്‍ക്കായി ബെത്സൈദ എന്ന വൃദ്ധ പരിപാലന ഭവനത്തിന് 1999 ഏപ്രില്‍ 11ന് തുടക്കം കുറിച്ചതും മഞ്ഞളിയച്ചന്റെ സേവനകാലത്താണ്.

ഇടവകയുടെ ദൈനംദിന ചെലവുകള്‍ വഹിക്കേണ്ട ബാധ്യത ഇടവക ജനങ്ങള്‍ക്കാണെന്ന് ബോധ്യപ്പെടുത്തി ഇടവകയെ സാമ്പത്തിക ഭദ്രതയിലേക്ക് കൈപിടിച്ചുയ൪ത്തിയതും മൃതദേഹസംസ്കാര വിലാപ യാത്രാവേളയില്‍ ഉപയോഗിക്കാനായി ഒരു വാഹനം വാങ്ങിയതും 1999-2001ല്‍ നമ്മെ നയിച്ച ബഹു. റാഫേല്‍ പുത്തന്‍വീട്ടിലച്ചനായിരുന്നു.

18.01.2002ല്‍ പുതിയ വികാരിയായി ബഹു. ജോണി മേനാച്ചേരിയച്ചന്‍ ചാ൪ജെടുത്ത നാള്‍മുതല്‍ ഇടവകയുടെ ആദ്ധ്യാത്മിക പ്രവ൪ത്തനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. ദിവ്യബലിക്ക് മുമ്പായി ജപമാല പ്രാ൪ത്ഥ നയും ആരാധനയും തുടങ്ങിവെച്ചത് ബഹു. ജോണിയച്ചനാണ്. ജീ൪ണാവസ്ഥയിലായ വൈദിക മന്ദിരം പൊളിച്ചുമാറ്റി പുതിയ മന്ദിരം നി൪മ്മിക്കുവാന്‍ ഇടവക പൊതുയോഗം തീരുമാനിക്കുകയും രൂപത കച്ചേരിയിലെ 07.05.2002 ലെ 258/02 കല്‍പ്പനപ്രകാരം നി൪മ്മാണ അനുമതി ലഭിക്കുകയും ചെയ്തു. 12 ലക്ഷം രൂപയിലേറെ ചെലവുചെയ്ത് പണിപൂ൪ത്തിയാക്കിയ വൈദിക മന്ദിരത്തിന്റെ ആശീ൪വാദ ക൪മ്മം 22.12.2002ല്‍ മാ൪ ജെയിംസ് പഴയാറ്റില്‍ പിതാവ് നി൪വ്വഹിക്കുകയുണ്ടായി. ബഹു. ജോണിയച്ചന്റെ പൌരോഹിത്യ രജതജൂബിലി ആഘോഷിക്കുവാനും ഇടവകാംഗങ്ങള്‍ക്ക് അവസരം ഉണ്ടായി. എടക്കുളം സെന്റ് ആന്റണീസ് കപ്പേള പുതുക്കി നി൪മ്മിച്ച് ആശീ൪വാദ ക൪മ്മം (03/02/2002) നടത്തിയതും ബഹു.ജോണിയച്ചന്റെ സേവന കാലത്തുതന്നെയായിരുന്നു.

ഇടവക രൂപീകരണത്തിനുശേഷം 123 വ൪ഷം കഴിഞ്ഞ് ഇടവകയിലാദ്യമായി ഒരു ഇടവകാംഗം ഡീക്കന്‍ ജോസഫ് ചെറുവത്തൂ൪ ഇരിങ്ങാലക്കുട രൂപത ബിഷപ് മാ൪ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ കൈവെയ്പ് ശുശ്രൂഷവഴി 2003 ഡിസംബ൪ 31-ാം തീയതി പൌരോഹിത്യം സ്വീകരിച്ച മുഹൂ൪ത്തത്തിന് ഉത്സാഹതിമി൪പ്പോടെ, അഭിമാനത്തോടെ, അത്യാഹ്ളാദത്തോടെ അതിനേക്കാളേറെ പ്രാ൪ത്ഥനകളോടെ ഇടവകജനം മുഴുവന്‍ സാക്ഷികളായി. ഇടവക രൂപീകരണത്തിന് മുമ്പ് വൈദികനായ പരേതനായ ബഹു. അറയ്ക്കല്‍ ഗീവ൪ഗ്ഗീസ് അച്ചനെ പ്രാ൪ത്ഥനാപൂ൪വ്വം സ്മരിക്കുന്നു.

ഇടവകയുടെ 125-ാം വ൪ഷ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് രൂപവും ഭാവവും നല്‍കി തുടക്കംകുറിച്ചത് (27.12.2004) ബഹു. ജോജി പാലമറ്റത്തച്ചനാണ്. നമ്മുടെ ഇടവകാംഗവും മലബാ൪ മിഷനറി ബ്രദേഴ്സിന്റെ ഭോപ്പാല്‍ ആസ്ഥാനമായുള്ള അസ്സീസി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളുമായ ബഹു. ബ്രദ൪ പൌലോസ് അരുമ്പൂപറമ്പില്‍ ങങആയുടെ സന്യാസ വ്രതവാഗ്ദാനത്തിന്റെ രജതജൂബിലി (16.10.2004) ആഘോഷിച്ചതും ജോജിയച്ചന്റെ സേവനസമയത്തായിരുന്നു.

ഇടവക സ്ഥാപിതമായതിന്റെ 125-ാം വ൪ഷ ജൂബിലി പ്രൌഢഗംഭീരമായി ആഘോഷിച്ചതും (29/12/2005) ദേവാലയങ്കണത്തില്‍ പുതിയതായി പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ ഒരു ചെറിയ കപ്പേള (15/08/2005) നി൪മ്മിച്ചതും കണ്ഠേശ്വരം ഫാത്തിമ നാഥ കപ്പേള പുതുക്കി പണിതതും (11/08/2007) മാതാവിന്റെ സ്വ൪ഗാരോഹണ തിരുനാള്‍ ഊട്ടുതിരുനാളായി ആഘോഷിച്ചുതുടങ്ങിയതും (15/08/2006) ബഹു.ജോയ് പുത്തന്‍ വീട്ടിലച്ചന്റെ (2005-08) നേതൃത്വത്തിലായിരുന്നു. 125-ാം വ൪ഷ ജൂബിലി സ്മാരകമായി ഒരു പാരീഷ്ഹാള്‍ നി൪മ്മിക്കുവാന്‍ ഇരിങ്ങാലക്കുട രൂപതാ കച്ചേരിയിലെ 2005 മേയ് 4-ാം തീയ്യതിയിലെ 270-.ാം നമ്പ൪ കല്‍പ്പന പ്രകാരം അനുമതി ലഭിക്കുകയും ആയതിന്റെ തറക്കല്ലിടല്‍ ക൪മ്മത്തിനും (21.5.2005) നി൪മ്മാണത്തിനും ഫണ്ട് സ്വരൂപിക്കുന്നതിനും നേതൃത്വം നല്‍കിയതും ബഹു.ജോയി അച്ചന്‍ തന്നെയായിരുന്നു. 2008 ജനുവരി 31-ാം തീയ്യതി പൂതിയ വികാരിയായി ബഹു. ഡോ. ഡേവീസ് ചെങ്ങിനിയാടച്ചന്‍ ചാ൪ജ്ജെടുത്ത നാള്‍ മുതല്‍ ഇടവകയില്‍ വികസന പ്രവ൪ത്തനങ്ങളുടെയും, ആദ്ധ്യാത്മിക പ്രവ൪ത്തനങ്ങളുടെയും ഒരു സുവ൪ണ്ണ കാലഘട്ടമായിരുന്നു. മാസാദ്യ ശനിയാഴ്ചകളില്‍ മാതാവിന്റെ ജപമാല തിരുന്നാളാഘോഷങ്ങള്‍ക്ക് (09/03/2008) ആരംഭം കുറിച്ചതും പള്ളിയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാനായി ഒരു ചാരിറ്റബിള്‍ ട്രസ്റിന് രൂപം കൊടുത്തെങ്കിലും (21/03/2008) രൂപതയില്‍നിന്നും അനുമതി ലഭിക്കാതിരുന്നതിനെ തുട൪ന്ന് പ്രവ൪ത്തനം ആരംഭിക്കാന്‍ സാധിക്കാതെ പോയതും ഇടവക തിരുന്നാള്‍ കൂടുതല്‍ പ്രൌഢിയോടെ ആഘോഷിക്കുവാന്‍ സാമ്പത്തികമായി സഹായിക്കുന്ന തിരുന്നാള്‍ പ്രസുദേന്തിമാരെ വാഴിച്ചുതുടങ്ങിയതും (26/12/2008), ജൂബിലി പാരിഷ് ഹാളിന്റെ നി൪മ്മാണം പൂ൪ത്തികരിച്ച് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാ൪ ജെയിംസ് പഴയാറ്റില്‍ പിതാവ് ആശീ൪വാദ ക൪മ്മം നടത്തിയതും (18/01/2009), ഇടവക സ്ഥാപിതമായതിന്റെ 125-ാം വ൪ഷസ്മാരകമായി ഇടവകയിലെ പാവപ്പെട്ടവ൪ക്കായി വീട് നി൪മ്മിച്ച് നല്‍കുവാനായി ശ്രീ കോരേത്ത് പൌലോസ് ജോണ്‍ സൌജന്യമായി നല്‍കിയ 15 സെന്റ് സ്ഥലത്ത് പണി പൂ൪ത്തിയായ ഒരു വീടിന്റെ താക്കോല്‍ ദാന ക൪മ്മം (18/01/2009) നടത്തിയതും, പ്രവ൪ത്തന രഹിതമായിരുന്ന ഇ.ഥ.ങ. പാരീഷ് ലൈബ്രറിയുടെ പ്രവ൪ത്തനങ്ങള്‍ പുനരാരംഭിച്ചതും (21/06/2009) ചേലൂ൪ (കാട്ടിക്കുളം) സെന്റ്. സെബാസ്റ്യന്‍ കപ്പേള പുതുക്കി നി൪മ്മിച്ചതും (31/12/2009), പള്ളി ഓഫീസില്‍ കമ്പ്യൂട്ട൪ സ്ഥാപിച്ചതും (27/02/2010), നിലവിലുണ്ടായിരുന്ന 12 കുടുംബ സമ്മേളന യൂണിറ്റുകളുടെ അതി൪ത്തികള്‍ പുന൪നി൪ണ്ണയിച്ച് 18 യൂണിറ്റുകളായി വിഭജിച്ചതും (01/04/2010), പള്ളിയില്‍ ആധുനിക രീതിയിലുള്ള സൌണ്ട് സിസ്റം സ്ഥാപിച്ചതും (07/08/2010), ശ്രീ. അച്ചങ്ങാടന്‍ ഔസേപ്പ് ജേക്കബ് തന്റെ സ്ഥലത്ത് സ്വന്തം ചിലവില്‍ പണിത ചേലൂ൪ അമേരിക്കക്കെട്ടിലെ സെന്റ്. ജോസഫ് കപ്പേള, പള്ളിക്ക് കൈമാറിയതും (01/05/2010), ഇടവക ദേവാലയത്തിന്റെ മുന്‍ഭാഗത്ത് മെയിന്‍ റേഡിനോടുചേ൪ന്ന് ശ്രീ. എക്കാടന്‍ ജോക്കബ് കുര്യന്റെ പ്രധാന ധന സഹായത്തോടെ നി൪മ്മിച്ച പുതിയ ഗ്രോട്ടോയുടെ വെഞ്ചിരിപ്പുക൪മ്മം (23/12/2010), ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാ൪. പോളി കണ്ണൂക്കാടന്‍ പിതാവ് നി൪വ്വഹിച്ചതും, പള്ളിയുടെ പേരിലുള്ള വെബ്സൈറ്റ് ആരംഭിച്ചതും, കുടുംബ സമ്മേളനാടിസ്ഥാനത്തില്‍ ഇടവകയിലെ എല്ലാവീടുകളും അടയാളപ്പെടുത്തിയിട്ടുള്ള ഇടവകയുടെ സ്കെച്ച് തയ്യാറാക്കിയതും, പള്ളിക്ക് ഒരു ലോഗോ ഏ൪പ്പെടുത്തിയതും, സോഷ്യല്‍ ആക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേലൂ൪ റോസറി സൊസൈറ്റി (ഇ.ഞ.ട.) ആരംഭിച്ചതും (23/12/2010), പള്ളിക്കുളം വൃത്തിയാക്കി പടവുകളോടെ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിച്ചതും (20/01/2011), ബഹു. ഡേവീസച്ചന്റെ സേവന കാലഘട്ടത്തിലായിരുന്നു. എല്ലാറ്റിനുമുപരിയായി പള്ളിയുടെ പ്രധാന അള്‍ത്താര ആധുനിക രീതിയില്‍ മനോഹരമായി പുതുക്കിപ്പണിയുവാന്‍ സാധിച്ചത് ബഹു. ഡേവീസച്ചന്റെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടുമാത്രമായിരുന്നു. അള്‍ത്താരയുടെ വെഞ്ചിരിപ്പുക൪മ്മം 2010 ഡിസംബ൪ 23-ാം തിയ്യതി ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാ൪.പോളി കണ്ണൂക്കാടന്‍ പിതാവ് നി൪വ്വഹിക്കുകയുണ്ടായി. പള്ളിയുടെ ഉപയോഗത്തിനായി 15ഗഢഅ ജനറേറ്ററിനും പുതിയ ബലിപീ#ത്തിനും ഓ൪ഡ൪ കൊടുത്തത് ബഹു. ഡേവീസച്ചന്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ഇടവകയെ നയിക്കുന്നത് 2011 ജനുവരി 20-ാം തിയ്യതി വികാരിയായി ചാ൪ജ്ജെടുത്ത ബഹു. വിന്‍സന്റ് ചാലിശ്ശേരിയച്ചനാണ്.

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, പടിയൂ൪, പൂമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചേലൂ൪ ഇടവകയില്‍ 18 കുടുംബ കൂട്ടായ്മകളിലായി 550-ല്‍പരം വീടുകളുണ്ട്. ഇടവകയില്‍ നിന്ന് ഒരു വൈദീകനും വിവിധ സന്യാസ സന്യാസിനി സമൂഹങ്ങളില്‍ 12 പേരും സഭക്കുവേണ്ടി സേവനം ചെയ്യുന്നു.

കുടുംബ കൂട്ടായ്മകള്‍, മതബോധനം, കാത്തലിക്ക് മൂവ്മെന്റ്, കാത്തലിക്ക് യൂത്ത് മൂവ്മെന്റ്, മാതൃസംഘം, വനിതാ കമ്മീഷന്‍, സി.എല്‍.സി. തിരുബാലസംഖ്യം, അള്‍ത്താര സംഘം, ഗായക സംഘം, ജീസ്സസ്സ് യൂത്ത്, പ്രാ൪ത്ഥന കൂട്ടായ്മ, സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘം, ഫ്രാന്‍സീസ്ക്കന്‍ അത്മായ സഭ എന്നീ സംഘടനകള്‍ ഇടവകയില്‍ ഉ൪ജ്ജസ്വലതയോടെ പ്രവ൪ത്തിച്ചുവരുന്നു.

ഈ വരികള്‍ സമാഹരിക്കുമ്പോള്‍ ഇവിടെ എല്ലാം വ്യക്തമായി പരാമ൪ശിക്കുവാന്‍ കഴിഞ്ഞു എന്ന് പറയുന്നില്ല. എഴുതപ്പെടാത്ത എത്രയോ പൂ൪വ്വിക സ്മരണകള്‍ ഇനിയും കണ്ടേക്കാം. ഇടവകയുടെ ഹൃദയമായ ദേവാലയമാണ് ഇടവകാംഗങ്ങളുടെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും നിദാനം. ക്രിസ്തീയ അന്തസത്ത അഭംഗുരം കാത്ത് സംരക്ഷിക്കുന്നതിനും ദൈവജനത്തെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനും പര്യാപ്തമായ ചൂണ്ടുപലകയാകട്ടെ നമ്മുടെ ഇടവക ദേവാലയമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിന്റെ വരദാനങ്ങള്‍ക്ക് നന്ദിയേകാം. പൂ൪വ്വികരുടെ പാവനസ്മരണകള്‍ക്ക് പ്രണാമം അ൪പ്പിക്കാം.

Neighbour parishes

  1. St.Thomas Cathedral Irinjalakuda
  2. Our Lady of Dollars Irinjalakuda West (Thanisserry)
  3. St Antony's Church Paduva Nagar (Ikkarakunnu)
  4. St Sebastian Church Edakkulam
  5. St Marys's Church Padiyoor
  6. St Joseph's Syrian Church Mathilakam
  7. St Joseph's Latin Church Mathilakam
  8. St Joseph's Church Kaipamangalam
  9. Our Lady of Carmel Church Aripalam

Chappels

  • Mary Immaculate Groto (Inside Compound)
  • Mary Immaculate Groto (Main Road View)

Chappels

  1. Fathima Matha Chappel Kandeswaram
  2. St. George Chappel, Near Church Road
  3. St. Antony's Chappel Edathirinji
  4. St. Joseph Chappel Americankettu North West
  5. Sacred Heart Chappel Chelookavu
  6. St. Sebastian Chappel Kattikulam
  7. St. Antony's Chappel Edakulam Road
  8. St. Alphonsa Chappel Pothany Road

Parish hall

Governance

  • Edavaka Prathinidhi Yogam
  • Kudumbasammelana Kendra Samithi

Kudumbasammelana units

  1. Little Flower
  2. St. Sebastian
  3. Dollars
  4. Lourd Matha
  5. St. John
  6. Holy Angels
  7. Don Bosco
  8. St. James
  9. St. Mathew
  10. St.Alphonsa
  11. Pavanathma
  12. St. Vincent De Paul
  13. St. Mary's
  14. St. George

Catholic organisations

  • C.L.C
  • Altar Boys
  • Gayaka Sangham (Choir)
  • Catholic Youth Movement C.Y.M
  • Catholic Movement
  • Jesus Youth
  • St. Vincent De Paul Society
  • Franciscan Almaya Sabha
  • Mathru Sangam
  • Vanitha Commission

Institutions

  • St Mary's L.P. School Edathirinji: Lower Primary School under CMC Sisters. Here learning in both Malayalam and English medium in Kerala State Syllabus

Religious houses in the parish

Fathers , brothers and sisters from parish

  1. Fr.Joseph Cheruvathur
  2. Br.Paulose Arimbuparambil MMB
  3. Sr.Stephin CMC

Former vicars

After New Church Building

  1. Fr.Joseph Maliyekal
  2. Dr.Antony Manjaly
  3. Fr.Raphel Puthenveettil
  4. Fr.Varghese Perinjeril V.C
  5. Fr.Johny Menachery
  6. Fr.Martin Payyappilly CMI (Acting)
  7. Dr.Joji Palamattah
  8. Fr.Joy Puthenveettil
  9. Fr.Benny Kizhakkeyil CST (Acting)
  10. Fr.Joby Kachappilly CMI (Acting)
  11. Fr.Dr.Davis Chenginiyadan

Mass times

  • Sunday 6.30 a.m Adoration 7.00 a.m Holy Mas 10.30 Holy Mass
  • Mon-Wed & Sat 6.30 a.m Holy Mass
  • Thursday 5.00 p.m Holy Mass
  • First Saturday 5.00 p.m Holy Mass & Novena in Grotto

Communication details

References

External links